ഈ വീട്ടമ്മമാരുടെ കരുത്തിലാണ് മൂന്നാറിലെ തൊഴിലാളി സമരം വിജയിച്ചത്

നേതാക്കന്‍മാരുടെ തിളക്കമില്ല ഇവര്‍ക്ക്, അധികാരത്തിന്റെ പവറുമില്ല, നോട്ട്‌കെട്ടുകളുടെ പത്രാസുമില്ല. ഇവര്‍ മുന്നാറിലെ ഒറ്റമുറി വീട്ടിലെ വീട്ടമ്മമാര്‍. ടാറ്റായുടെ തേയിലതോട്ടത്തില്‍ വര്‍ഷങ്ങളായി പണിയെടുക്കുന്നവര്‍. പെട്ടന്നൊരുനാള്‍ തുടങ്ങിയല്ല ഈ വീട്ടമ്മമാരുടെ പ്രതിഷേധം. വര്‍ഷങ്ങളായി കമ്പനിയും ട്രേഡ് യുണിയന്‍ നേതാക്കളും പിഴിഞ്ഞ് പിഴിഞ്ഞ് തടിച്ച് കൊഴുത്ത് വളര്‍ന്നപ്പോള്‍ സഹനശക്തിയുടെ അങ്ങയറ്റമായപ്പോള്‍ പ്രതിഷേധിക്കുകയും തൊഴിലാളി സ്ത്രീകളുടെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തവര്‍. ഈ വീട്ടമ്മമാരെകുറിച്ചാണ് ഇന്ന് കേരളത്തിലെയും ഇന്ത്യയിലെയും മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുന്നത്. ലിസി സണ്ണി, ഗോമതി അഗസ്റ്റിന്‍, എം.ഇന്ദ്രാണി. ഈവരാണീ വീട്ടമ്മമാര്‍. അയ്യായിരത്തിലധികം വരുന്ന തേയില തൊഴിലാളികളുടെ സമരം വിജയിപ്പിച്ചവര്‍. ഇവരുടെ നേതൃത്വത്തിലാണ് ഒന്‍പതു ദിവസം കമ്പനിക്കെതിരെ സമരം നടത്തി തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ബോണസ് ആനുകൂല്യം നേടിയെടുത്തത്.
തികഞ്ഞ അച്ചടക്കത്തോടെ വ്യത്യസ്തങ്ങളായ മുദ്രവാക്യങ്ങളുമായി പൊതുജനങ്ങള്‍ക്കോ പോലീസിനോ പ്രകോപനമുണ്ടാകാത്തതരത്തില്‍ ചരിത്രവിജയമായ സമരം നയിച്ചത് മുഖ്യമായും ഈ മൂന്നു വീട്ടമ്മമാരാണ്. തങ്ങള്‍ അനുഭവിക്കുന്ന വേദനകളും ദുരിതങ്ങളും ദൃശ്യമാധ്യമങ്ങളിലൂടെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചതും പെട്ടെന്ന് നേതൃനിരയിലേക്ക് ഉയര്‍ന്നുവന്ന ഈ വനിതാ നേതാക്കളായിരുന്നു.
ട്രേഡ് യൂണിയന്‍ നേതാക്കളെ അപ്പാടെ ഒഴിവാക്കി മൂന്നാര്‍ സമരത്തിന് നേതൃത്വം നല്‍കിവരുടെ കഴിവ് കണ്ട് അന്തം വിടാനെ നേതാക്കള്‍ക്ക് കഴിഞ്ഞുള്ളു.
കെ.ഡി.എച്ച്.പി. കമ്പനിയുടെ ദേവികുളം ഫാക്ടറി ഡിവിഷനില്‍ ഗോമതി അഗസ്റ്റിന്‍ (38), ലോവര്‍ ഡിവിഷനില്‍ എം.ഇന്ദ്രാണി (36), നല്ലതണ്ണി വെസ്റ്റ് ഡിവിഷനില്‍ ലിസി സണ്ണി (47) എന്നിവരുടെ നേതൃത്വത്തിലാണ് അയ്യായിരത്തിലധികംവരുന്ന സ്ത്രീതൊഴിലാളികള്‍ 8ാംക്ലാസ് വരെ പഠിച്ച ലിസി സണ്ണി 26 വര്‍ഷമായി നല്ലതണ്ണി എസ്‌റ്റേറ്റില്‍ കൊളുന്ത് നുള്ളുന്നു. ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. മകളുടെ വിവാഹം കഴിഞ്ഞു. 10ാംക്ലാസ് വരെ പഠിച്ച ഗോമതി അഗസ്റ്റിന്‍ 24 വര്‍ഷമായി കമ്പനിയിലെ തൊഴിലാളിയാണ്. അസുഖം ബാധിച്ച് ജോലിക്കു പോകാന്‍ കഴിയാത്ത ഭര്‍ത്താവും വിദ്യാര്‍ഥികളായ മൂന്ന് ആണ്‍മക്കളും. കുടുംബം കഴിഞ്ഞുകൂടുന്നത് ഗോമതിയുടെ വരുമാനത്തില്‍. 9ാംക്ലാസ് വരെ മാത്രം പഠിച്ച ഇന്ദ്രാണി മണികണ്ഠന്‍ സംസ്ഥാന പവര്‍ലിഫ്റ്റിങ് ചാമ്പ്യനാണ്. 1996 മുതല്‍ 99 വരെ സംസ്ഥാന അമച്വര്‍ അത്‌ലറ്റിക് മീറ്റില്‍ പവര്‍ലിഫ്റ്റിങ്ങില്‍ ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ നേടിയ താരമായ ഇന്ദ്രാണി 17 വര്‍ഷമായി എസ്‌റ്റേറ്റിലെ തൊഴിലാളിയാണ്. രോഗികളായ മാതാപിതാക്കളെയും സഹോദരങ്ങളെയും പോറ്റുന്നതിനാണ് പഠനത്തോടും പവര്‍ലിഫ്റ്റിങ്ങിനോടും വിടപറഞ്ഞ് കൊളുന്ത് നുള്ളാനിറങ്ങിയത്.ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധേയരായ ഇവരെ മാധ്യമങ്ങള്‍ പാടിപ്പുകഴ്ത്തുകയാണിപ്പോള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























