ദിവസകൂലി 500 രൂപയാക്കിയാല്‍ തോട്ടം മേഖല നിശ്ചലമാകുമെന്ന് ഷിബു ബേബി ജോണ്‍

ദിവസക്കൂലി 500 രൂപയാക്കി ഉയര്‍ത്തിയാല്‍ തോട്ടം മേഖല നിശ്ചലമാകുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെയടിക്കു വേണ്ടി മിനിമം കൂലി 500 രൂപയായി പ്രഖ്യാപിക്കാന്‍ കഴിയും. എന്നാല്‍ ഇതു തോട്ടം മേഖലയെ നിശ്ചലമാക്കുകയും തൊഴിലാളികള്‍ കഷ്ടപ്പെടുകയും ചെയ്യും. മുതലാളിമാര്‍ എങ്ങനെയും ജീവിക്കുമെന്നും മേഖല നിശ്ചലമായാല്‍ ബാധിക്കുന്നതു തൊഴിലാളികളെ മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവാണെന്നു കരുതി വി.എസ്.അച്യുതാനന്ദനു ആരെയും എന്തും പറയാമെന്നു കരുതരുത്. താന്‍ മന്ത്രി സ്ഥാനത്തു തുടരണമോ എന്ന കാര്യത്തില്‍ തൊഴിലാളികള്‍ തീരുമാനമെടുക്കട്ടെയെന്നും അവരുടെ വിശ്വാസം നഷ്ടപ്പെടുത്തി പിന്നെ മന്ത്രികസേരയില്‍ ഇരുന്നിട്ട് എന്തുകാര്യമെന്നും ഷിബു ബേബി ജോണ്‍ ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























