ചൊവ്വാഴ്ച മുതല്‍ മഞ്ചേരിയില്‍ സ്വകാര്യ ബസ് സര്‍വിസ് നിര്‍ത്തിവെക്കും

സ്വകാര്യ ബസ് ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച മുതല്‍ മഞ്ചേരിയില്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെക്കും. നഗരത്തില്‍ തുടരുന്ന ഗതാഗതക്രമം സര്‍വിസ് പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ചാണിത്. മഞ്ചേരി വഴിയുള്ളവയും മഞ്ചേരിയില്‍ വന്ന് മടങ്ങുന്നവയും സര്‍വിസ് നടത്തില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
കാളികാവ്, കരുവാരകുണ്ട് ഭാഗങ്ങളില്‍നിന്ന് പാണ്ടിക്കാട് റോഡ് വഴി മഞ്ചേരിയിലത്തെുന്ന ബസുകള്‍ക്ക് പണിമുടക്ക് ബാധകമല്ല. മറ്റ് സ്ഥലങ്ങളില്‍ നിന്ന് മഞ്ചേരിയിലെത്തുന്ന ബസുകള്‍ ഓടില്ലെന്ന് ജീവനക്കാരുടെ സംഘടനാപ്രതിനിധികള്‍ പറഞ്ഞു.
സമരം പ്രഖ്യാപിച്ച ബസ്- തൊഴിലാളി സംഘടനകളുമായും ഓട്ടോ തൊഴിലാളി-സംഘടനകളുമായും നഗരസഭാ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പിലത്തൊത്തതിനാലാണ് സമരത്തിലേക്ക് നീങ്ങിയത്. എന്നാല്‍, പിന്നീട് കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയില്‍ സെപ്റ്റംബര്‍ 20-നകം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്നും പൊലീസ്, മോട്ടോര്‍വാഹന വകുപ്പ്, നഗരസഭാ പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച് ചര്‍ച്ച നടത്താമെന്നും അറിയിച്ചതോടെ ഓട്ടോ തൊഴിലാളികള്‍ സമരത്തില്‍നിന്ന് പിന്‍വാങ്ങി.
അപ്രകാരമെങ്കില്‍ 19 വരെ നേരത്തേയുള്ള രീതിയില്‍ മഞ്ചേരി ടൗണില്‍ സര്‍വീസ് നടത്താന്‍ സമ്മതിക്കണമെന്ന് ബസ് ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും പുതിയ തീരുമാനം വരെ നിലവിലുള്ള രീതിയില്‍ സര്‍വീസ് നടത്തണമെന്ന് പൊലീസ് നിര്‍ദേശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























