സിദ്ധാര്‍ത്ഥ് ഭരതന്‍ അപകടത്തില്‍ പെട്ടത് പാര്‍ട്ടിക്ക് ശേഷം; ഡി ജെ പാര്‍ട്ടികള്‍ കാരണം അപകടം പെരുകുന്നു; പരിശോധനകള്‍ വേണ്ടെന്ന് ഉന്നതര്‍

യുവനടന്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര താരങ്ങളെയും കേരളമെമ്പാടുമുള്ള വിഐപികളെയും രക്ഷിക്കുന്നതിന് ഡിജെ പാര്‍ട്ടികള്‍ക്ക് നേരെ നടത്തി കൊണ്ടിരുന്ന പരിശോധനകള്‍ പോലീസ് അവസാനിപ്പിച്ചു. ലഹരി മരുന്നിന്റെ നീളുന്ന ശൃംഖലയിലേക്കൊന്നും അന്വേഷണം തിരിച്ചു വിടേണ്ടതില്ലെന്നും പോലീസ് തീരുമാനിച്ചു. ആഭ്യന്തര വകുപ്പിലെ ഉന്നതരാണ് അട്ടിമറിക്ക് പിന്നിലെന്ന് സൂചനയുണ്ട്.
ഇക്കഴിഞ്ഞ ജനുവരി 30നാണ് കൊച്ചിയിലെ ഡിജെ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയെ പിടികൂടിയത്. അദ്ദേഹത്തോടൊപ്പം നാലു യുവതികളെയും പിടികൂടിയിരുന്നു. നിശാന്തിനിയായിരുന്നു പരിശോധനയക്ക് ചുക്കാന്‍ പിടിച്ചത്. ദിവസങ്ങള്‍ക്കകം നിശാന്തിനിയെ തൃശൂരിലേക്ക് സ്ഥലം മാറ്റി. നിശാന്തിനിയെ കൊച്ചിയിലിരുത്തിയാല്‍ പരിശോധനകള്‍ തുടരൂമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ആഭ്യന്തരമന്ത്രി നേരിട്ട് സ്ഥലം മാറ്റിയത്. അതോടെ ഡിജെ പാര്‍ട്ടി പരിശോധനകള്‍ അവസാനിച്ചു.
കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ നിര്‍ബാധം തുടരുന്നു. സോഫ്റ്റ് വെയര്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഡിജെ പാര്‍ട്ടികള്‍ സജീവം.ഡി ജെ പാര്‍ട്ടികളില്‍ കഞ്ചാവും മയക്കുമരുന്നുകളും സജീവമാണ്. കൊച്ചിയില്‍ ലഹരി മരുന്ന് വേട്ടകളും നിലച്ചു. അത്തരം കേസുകളില്‍ പിടിച്ച് പുലിവാലു പിടിക്കേണ്ടതില്ലെന്നാണ് കൊച്ചി പോലീസിന്റെ തീരുമാനം.
ആഭ്യന്തര വകുപ്പില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കൊച്ചി പോലീസിലെ ഒരു ഉന്നതന്‍ മലയാളി വാര്‍ത്തയോട് പറഞ്ഞു. ലഹരി തേടിയിറങ്ങിയാല്‍ ഉന്നതര്‍ കുടുങ്ങും. രാഷ്ട്രീയ സാമൂഹ്യ ബന്ധമുള്ളവരെ തൊട്ടാല്‍ ഉദ്യോഗസ്ഥന്‍ എത്ര തന്നെ ഉന്നതനാണെങ്കിലും തൊപ്പി തെറിക്കുമെന്നതാണ് അവസ്ഥ.
തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഉദ്യോഗസ്ഥരെ ജില്ലാ ആസ്ഥാനങ്ങളില്‍ നിയമിക്കാനാണ് രമേശ് ചെന്നിത്തല ഡിജിപിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. തച്ചങ്കരിയെ പോലുള്ളവരെ പോലീസില്‍ മടക്കി കൊണ്ടു വരരുതെന്നും മന്ത്രാലയത്തില്‍ നിന്നും നിര്‍ദ്ദേശമുണ്ട്. വയനാട് എസ്പിയായിരുന്ന അജിതാബീഗത്തെ സ്ഥലം മാറ്റിയത് വയനാട് എംപി, എംഐ ഷാനവാസാണ് അദ്ദേഹം ഇപ്പോള്‍ രമേശ് ചെന്നിത്തലയ്‌ക്കൊപ്പമാണ്.
ഇക്കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ കാറപകടത്തില്‍ പെട്ടത് ഇത്തരമൊരു പാര്‍ട്ടിക്ക് ശേഷമാണ്. സിദ്ധാര്‍ത്ഥന്‍ അമിതമായി മദ്യപിച്ചിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























