തോട്ടം തൊഴിലാളി സമരത്തില്‍ വിമര്‍ശനവുമായി തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍

തോട്ടം തൊഴിലാളി സമരത്തില്‍ വിമര്‍ശനവുമായി തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. തൊഴിലാളികള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ മന്ത്രിക്കസേരയില്‍ ഇരുന്നിട്ട് കാര്യമില്ല. മന്ത്രിയായി തുടരണമോയെന്ന് തൊഴിലാളികളോട് ചോദിക്കട്ടെയെന്നും ഷിബു ബേബി ജോണ്‍ കോഴിക്കോട്ട് പറഞ്ഞു. തൊഴിലാളികള്‍ ആവശ്യപ്പെടുന്നപോലെ 500 രൂപ ദിവസക്കൂലി നല്‍കിയാല്‍ തോട്ടം മേഖല നിശ്ചലമാകും. തേയിലയ്ക്ക് മുന്‍പുണ്ടായിരുന്ന വില ഇപ്പോഴില്ല. കയ്യടിക്ക് വേണ്ടി 500 രൂപ പ്രഖ്യാപിച്ച് തോട്ടങ്ങള്‍ പൂട്ടിപ്പോയാല്‍ തൊഴിലാളികളുടെ ജീവിതം കഷ്ടത്തിലാകും. എന്നാല്‍ മുതലാളിമാര്‍ക്ക് വലിയ നഷ്ടമില്ല. തൊഴിലാളി യൂണിയനുകളെ അടച്ചാക്ഷേപിക്കുന്നത് അരാജകത്വം സൃഷ്ടിക്കും. പ്രതിപക്ഷ നേതാവാണെന്ന് കരുതി എന്തും പറയാമെന്ന് വി.എസ് അച്യുതാനന്ദനും കരുതരുതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























