അജീഷ് കള്ളം പറഞ്ഞ് ഭാര്യയെ ഹോട്ടലിലേക്ക് വിളിച്ചു! അന്ന് ആ ദിവസം സംഭവിച്ചത് മറ്റൊന്ന്... തമ്പാനൂരിലെ ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ അടിമുടി ദുരൂഹത; പ്രതിയുടെയും കൊല്ലപ്പെട്ട അയ്യപ്പന്‍ അടക്കമുള്ള ഹോട്ടല്‍ ജീവനക്കാരുടെയും ഫോണ്‍രേഖകള്‍ പോലീസ് പരിശോധിക്കും

നഗരത്തെ ഒന്നടങ്കം ഞെട്ടിച്ച തമ്പാനൂരിലെ ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ അടിമുടി ദുരൂഹത. പ്രതിയുടെയും കൊല്ലപ്പെട്ട അയ്യപ്പന്‍ അടക്കമുള്ള ഹോട്ടല്‍ ജീവനക്കാരുടെയും ഫോണ്‍രേഖകള്‍ പോലീസ് പരിശോധിക്കും. ഇതിനുള്ള നടപടികള്‍ തുടങ്ങി. അജീഷിന്റെ ഭാര്യ രഞ്ജിനിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഹോട്ടലില്‍ തര്‍ക്കമുണ്ടായെന്ന് പറയുന്ന ഒക്ടോബര്‍ 28-ന് ശേഷം ഒരുതവണ മാത്രമേ അജീഷിനെ കണ്ടിട്ടുള്ളൂവെന്നാണ് ഇവര്‍ പറഞ്ഞത്.
അമ്മയും കുട്ടികളും ഒപ്പമുണ്ടെന്ന് പറഞ്ഞാണ് 28-ന് ഓവര്‍ബ്രിഡ്ജിലെ സിറ്റി ടവര്‍ ഹോട്ടലിലേക്ക് അജീഷ് വിളിച്ചത്. എന്നാല്‍, ഇത് കളവാണെന്ന് മനസ്സിലാക്കിയതോടെ ഹോട്ടലില്‍നിന്നു തിരിച്ചുപോവുകയായിരുന്നു.പ്രതി അജീഷിന്റെ മുന്‍ കേസുകളുടെ വിശദാംശങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. മൂന്ന് മാസം മുമ്പുണ്ടായ തര്‍ക്കമാണ് കൊലപാതക കാരണമെന്ന അജീഷിന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മാത്രമല്ല അസ്വാഭാവികമായിട്ടാണ് ഇയാള്‍ പെരുമാറുന്നത്. ഇതേ ദിവസം തന്നെ മറ്റ് രണ്ട് പേരെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായും അവരെ അന്വേഷിച്ച് പോയതായും ഇയാള്‍ പറഞ്ഞിരുന്നു. ഇതും പോലീസ് പരിശോധിച്ചുവരികയാണ്.
https://www.facebook.com/Malayalivartha

























