Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

ഹ്യൂമൻ വെപ്പൻ ഉപയോഗിച്ചുകൊണ്ട് സഹപ്രവർത്തകയ്ക്ക് മൃഗീയമായ കൊട്ടേഷൻ; നീതിദേവത പ്രതിയോട് ആജ്ഞാപിക്കുന്നതിന് പകരം അപേക്ഷിക്കുന്നു; കോടതിയോട് തങ്ങൾ പറയുന്നത് പോലെ കാര്യങ്ങൾ നീക്കിയാൽ മതിയെന്ന് പ്രതിയുടെ അഭിഭാഷകൻ പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നു; ഏത് വീഡിയോ ക്ലിപ്പുകളാണോ പുറത്തുപോകാതെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടത് നീതി നടപ്പാക്കേണ്ടവർ അതിന്റെ പകർപ്പെടുത്തു; ' വെള്ളപൂശൽ ' ഒരു തൊഴിലാണെന്ന് മലയാളിയെ പഠിപ്പിച്ചു; മറ്റ് കേസുകളിൽ നിന്നും ഈ കേസിന് എന്ത് വ്യത്യാസമാണുള്ളതെന്ന് ചോദിക്കുന്നവർക്ക് ചുട്ട മറുപടി

01 MARCH 2022 02:07 PM IST
മലയാളി വാര്‍ത്ത

More Stories...

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

മറ്റ് കേസുകളിൽ നിന്നും ഈ കേസിന് എന്ത് വ്യത്യാസമാണുള്ളതെന്ന് ചോദിക്കുന്ന ന്യായപീഠമടക്കമുള്ളവരോട് ഇതേ പറയുവാനുള്ളൂ ... മറ്റ് കേസുകളിൽ നിന്നും ഈ കേസ് വ്യത്യസ്തമാണ്. കാരണങ്ങൾ വിശദമാക്കി നടിയുടെ സഹോദരൻ രാജേഷ് ബി മേനോൻ രംഗത്ത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മറ്റ് കേസുകളിൽ നിന്നും ഈ കേസിന് എന്ത് വ്യത്യാസമാണുള്ളതെന്ന് ചോദിക്കുന്ന ന്യായപീഠമടക്കമുള്ളവരോട് ഇതേ പറയുവാനുള്ളൂ ...

മറ്റ് കേസുകളിൽ നിന്നും ഈ കേസ് വ്യത്യസ്തമാണ് സർ ... കേട്ട് കേൾവി പോലുമില്ലാത്ത വിധം ഹ്യൂമൻ വെപ്പൻ ഉപയോഗിച്ചുകൊണ്ട് സഹപ്രവർത്തകയ്ക്ക് മൃഗീയമായ കൊട്ടേഷൻ കൊടുത്തത് ആദ്യമായി ഈ കേസിലാണ് സർ ... കേസിന്റെ അവസാന ഘട്ടത്തിൽ ഒരു നിയോഗം പോലെ വന്നു ചേർന്ന ഒരു വ്യക്തിയുടെ തുറന്ന് പറച്ചിലിലൂടെ കേസിന്റെ ഗതി തന്നെ മാറി മറഞ്ഞത് ഈ കേസിലാണ് സർ ...

ഭാരതത്തിലെ നീതിന്യായ വ്യവസ്ഥയ്ക്ക് എങ്ങിനെ വിധികല്പിക്കണമെന്ന് പോലും അറിയാത്ത വിധം നീതിന്യായ വ്യവസ്ഥയ്ക്കുമപ്പുറം വളർന്ന കുറ്റകൃത്യം നടന്നതും ഈ കേസിലാണ് സർ ... നീതിദേവത പ്രതിയോട് ആജ്ഞാപിക്കുന്നതിന് പകരം അപേക്ഷിക്കുന്നത്കണ്ടതും , കോടതിയോട് തങ്ങൾ പറയുന്നത് പോലെ കാര്യങ്ങൾ നീക്കിയാൽ മതിയെന്ന് പ്രതിയുടെ അഭിഭാഷകൻ പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നതും ഈ കേസിൽ തന്നെയാണ് സർ ...

ഒരു സ്ത്രീയുടെ മനസ്സ് ഒരു സ്ത്രീയ്ക്ക് മനസ്സിലാകും എന്ന് കരുതി നീതിയ്ക്കു വേണ്ടി ഒരു വനിതാ ന്യായാധിപയെ നല്കണമെന്നാവശ്യപ്പെട്ടതും , ആ ന്യായാധിപയുമായി പൊരുത്തപ്പെടാനാകാതെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ രാജി വെച്ചതും ഈ കേസിലാണ് സർ ... പ്രതിയ്ക്ക് വേണ്ടി അഭിഭാഷകർ പോലും സാക്ഷികളെ സ്വാധീനിക്കാൻ നേരിട്ടിറങ്ങിയതും ഒടുവിൽ ആ അഭിഭാഷകർ പ്രതിപ്പട്ടികയിലെത്തുകയും അന്വേഷണോദ്യോഗസ്ഥർക്ക് മുന്നിൽ മൊഴി രേഖപ്പെടുത്താൻ പോകുന്നതും ഈ കേസിലാണ് സർ....

കോടതിയാണ് വിശ്വാസത്തിന്റേയും കരുതലിന്റേയും അവസാന ഇടം എന്ന് തെറ്റിദ്ധരിക്കുകയും , ഏത് വീഡിയോ ക്ലിപ്പുകളാണോ പുറത്തുപോകാതെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് , എവിടെയാണോ ഞങ്ങൾ എത്തിയത് , അവിടം നിന്ന് തന്നെ നീതി നടപ്പാക്കേണ്ടവർ അതിന്റെ പകർപ്പെടുത്തതും ഈ കേസിൽ തന്നെയാണ് സർ ... അതിന്റെ കേസ് കൂടി തെളിഞ്ഞാൽ ഈ കേസിന് വിധി കൽപ്പിക്കേണ്ടവർ പോലും ഒരു പക്ഷെ പ്രതിക്കൂട്ടിൽ ആയേക്കുമോ എന്ന് ഭയപ്പെടുന്നതും ഈ കേസിൽതന്നെയാണ് സർ ...

നാല് വർങ്ങൾക്ക് മുൻപ് മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങാൻ തുടങ്ങിയപ്പോൾ ആത്മാഭിമാനമുള്ള 18 മാധ്യമപ്രവർത്തകർ കൂട്ട രാജി കൊടുത്തിറങ്ങിപ്പോയതും , ഇന്ന് കൂടെ നിന്നിരുന്ന മാധ്യമങ്ങളെപ്പോലും വിലയ്ക്ക് വാങ്ങി നിശ്ശബ്ദരാക്കി അവരെക്കൊണ്ടു തന്നെ വെള്ളപൂശൽ നടത്തിയതും , മാധ്യമ ധർമ്മം ജീവശ്വാസമായി കരുതുന്ന ഒരു ചാനലിനും അതിലെ പ്രവർത്തകർക്കും നേരെ കേസുകളെടുത്ത് ഭയപ്പെടുത്തി നിശ്ശബ്ദരാക്കി ഒറ്റപ്പെടുത്താൻ ശ്രമിച്ചതും ഈ കേസിലാണ് സർ ...

തുടക്കത്തിൽ 59 ഹർജികൾ നൽകി ഈ കേസ് നീട്ടിക്കൊണ്ടുപോകുകയും ഇപ്പോൾ ഞങ്ങൾ ഈ കേസ് നീട്ടിക്കൊണ്ടുപോകുന്നു എന്ന് ആരോപിക്കുന്നതും , എത്രയും വേഗം ഈ കേസ് തീർക്കണമെന്ന് പ്രതി മുറവിളികൂട്ടുന്നതും ഈ കേസിലാണ് സർ . സത്യസന്ധമായി അന്വേഷണം നടത്തിയതിന് ശിക്ഷയായ് അന്വേഷണോദ്യാഗസ്ഥർക്ക് സ്വന്തം ജീവന് തന്നെ ഭീഷണി നേരിടേണ്ടി വന്നതും ഈ കേസിലാണ് സർ ...

PR വർക്കിന്റെ ബലത്തിൽ ചങ്കുറപ്പോടെ കൂടെ നിൽക്കുന്നവരെ സൈബർ കൊട്ടേഷനിലൂടെ തകർത്തുകളയാനും ' വെള്ളപൂശൽ ' ഒരു തൊഴിലാണെന്ന് മലയാളിയെ പഠിപ്പിച്ചതും ഈ കേസിലാണ് സർ ... സത്യസന്ധമായി അന്വേഷണം നടത്തുന്ന പോലീസ് - ക്രൈം ബ്രാഞ്ച് ഉദ്യാഗസ്ഥരുടെ കയ്യിൽ നിന്നും എങ്ങിനെയെങ്കിലും CBI യുടെ കൈയ്യിലേക്ക് ഈ കേസ് കൈമാറി കേസിന്റെ ഗതി മാറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതും ഈ കേസിൽ തന്നെയാണ് സർ ...

എല്ലാറ്റിനുമുപരി നീതിയുക്തമായ കേസ് എങ്ങിനെ മാറ്റിമറിക്കാം എന്ന് ഭാവി തലമുറയ്ക്കും നിയമ വിദ്യാർത്ഥികൾക്കും പഠിക്കാനുള്ള ഒരു റഫറൻസ് കേസ് ആയി ഈ കേസ് മാറുകയും ചെയ്യും എന്ന് കൂടി ഈ കേസ് വ്യക്തമാക്കുന്നുണ്ട് സർ ... ഈ വസ്തുതകളെല്ലാം പകൽ പോലെ വ്യക്തമായിട്ടും ഈ കേസിന് മറ്റ് കേസുകളിൽ നിന്നെന്ത്‌ വ്യത്യാസമാണുള്ളതെന്ന് ചോദിക്കുന്നവരോട് മനസ്സിൽ വരുന്ന മറുപടി എന്തായിരിക്കുമെന്ന് ഒരു നിമിഷം എന്റെ സ്ഥാനത്ത് നിന്നൊന്ന് ചിന്തിച്ചാൽ മനസ്സിലാകും സർ ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (13 minutes ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (25 minutes ago)

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (1 hour ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (1 hour ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (1 hour ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (2 hours ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (2 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (2 hours ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (3 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (3 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (3 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (3 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (4 hours ago)

Malayali Vartha Recommends