ഒരു നേതാവ് ഏതു പ്രതിസന്ധിയിലുംതന്റെ ജനതയോടൊപ്പം നിൽക്കുന്നയാളാകണം; അവസാനശ്വാസം വരെ തന്റെ നാടിനെയും ജനങ്ങളുടെ സുരക്ഷയെയും എന്തുവന്നാലും അടിയറവ് വെക്കാൻ തയ്യാറാകില്ല എന്ന ഉറച്ച ബോധ്യമാണ് സെലൻസ്കിയെ നയിക്കുന്നത്; സൈലൻസ്കി ഒരു നല്ല മനുഷ്യനാണ്, ഒരു നല്ല നേതാവാണെന്ന് നടി രേവതി സമ്പത്ത്

പ്രിവിലേജുകളുള്ള ഒരു നേതാവിന് പല ഘട്ടങ്ങളിലും സേഫ് ആയ പല സ്റ്റെപ്പുകളും എടുക്കാൻ കഴിയുമെന്നും അവസാനശ്വാസം വരെ തന്റെ നാടിനെയും ജനങ്ങളുടെ സുരക്ഷയെയും എന്തുവന്നാലും അടിയറവ് വെക്കാൻ തയ്യാറാകില്ല എന്ന ഉറച്ച ബോധ്യമാണ് സെലൻസ്കിയെ നയിക്കുന്നതെന്നും നടി രേവതി സമ്പത്ത്.യുദ്ധത്തിന്റെ കാര്യത്തിൽ നടി ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; പ്രിവിലേജുകളുള്ള ഒരു നേതാവിന് പല ഘട്ടങ്ങളിലും സേഫ് ആയ പല സ്റ്റെപ്പുകളും എടുക്കാൻ കഴിയും.
കാര്യങ്ങൾ അത്രയേറെ ദുരന്തപൂർണ്ണമായ സമയങ്ങളിൽ അതിന് കൂടുതൽ സാധ്യതകളുണ്ട്. എതിർഭാഗം ആയുധംകൊണ്ടും ആൾബലംകൊണ്ടും ശക്തമായിരിക്കുന്ന സാഹചര്യത്തിൽ ഒറ്റയ്ക്കാണെന്ന് അറിയുമ്പോൾ സ്വാഭാവികമായി പതറി പോയേക്കാം. എന്നാൽ ഈ മനുഷ്യൻ അത്രയേറെ കരുത്തനാണ്. ഒരു നേതാവ് ഏതു പ്രതിസന്ധിയിലും തന്റെ ജനതയോടൊപ്പം നിൽക്കുന്നയാളാകണം. അവസാനശ്വാസം വരെ തന്റെ നാടിനെയും ജനങ്ങളുടെ സുരക്ഷയെയും എന്തുവന്നാലും അടിയറവ് വെക്കാൻ തയ്യാറാകില്ല എന്ന ഉറച്ച ബോധ്യമാണ് സെലൻസ്കിയെ നയിക്കുന്നത്.
ഇദ്ദേഹത്തെ പോലെ ഇത്രയും കൃത്യമായി കാര്യങ്ങൾ വിലയിരുത്താൻ കഴിയുന്ന നേതാക്കൾ ഉണ്ടോ എന്ന് പോലും സംശയമാണ്. സഹായിക്കാമെന്ന അമേരിക്കയുടെ വാഗ്ദാനത്തെ സേലൻസ്കി അഭിമാനത്തോടെയാണ് നിരസിച്ചത്. സ്വന്തം സുരക്ഷയോ മറ്റുള്ള അധികമായ പ്രിവിലേജുകളോ അദ്ദേഹം ആവശ്യപ്പെട്ടില്ല. എന്തുവന്നാലും ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടം അടിയറവുവയ്ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളിൽ ഒരാളാണ് എന്ന യാഥാർത്ഥ്യത്തിൽ നിന്ന് കൂടെയാണ് അദ്ദേഹം സംസാരിക്കുന്നത്.
ഏതു പ്രതിസന്ധിയിലും ഒരു നേതാവ് എങ്ങനെയായിരിക്കണം എന്നതു കൂടി സെലൻസ്കി ചൂണ്ടിക്കാട്ടുകയാണ്. ഇന്നു പല കാരണങ്ങൾ കൊണ്ടും ഒറ്റപ്പെടുത്തിയ രാജ്യങ്ങൾക്ക് പോലും ചരിത്രത്തിൽ സെലൻസ്കി ഒരു മാതൃകയാകും. ഒരിക്കൽ ഉക്രേനിയൻ ജൂത മാതാപിതാക്കൾക്ക് നാല് ആൺമക്കൾ ജനിച്ചു. അവരിൽ മൂന്നുപേരെ നാസികൾ കൊലപ്പെടുത്തി.ഒരാൾ രക്ഷപ്പെട്ടു. അതിജീവിച്ച ആ ഏക വ്യക്തിക്ക് ഒരു ചെറുമകൻ ഉണ്ടായിരുന്നു.അവന്റെ പേര് വോലോഡ്മയർ സെലെൻസ്കി. വളരെ വ്യക്തമാണ്, സൈലൻസ്കി ഒരു നല്ല മനുഷ്യനാണ്, ഒരു നല്ല നേതാവാണ്.
https://www.facebook.com/Malayalivartha

























