സൗമ്യയുടെ കാമുകന്‍ വിനോദ് രാജേന്ദ്രനെ സൗദിയില്‍നിന്ന് നാട്ടിലെത്തിക്കാൻ അന്വേഷണസംഘം! വിദേശത്തുള്ള സമ്പന്നനായ കാമുകനൊപ്പം താമസിക്കാന്‍ ഭര്‍ത്താവിന്റെ വാഹനത്തില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എ. വെച്ച കേസില്‍ കുടുക്കാന്‍ ശ്രമിച്ച പഞ്ചായത്ത് അംഗത്തെയും കാമുകന്റെ കൂട്ടാളികളെയും കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും! കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചു!..

ദിവസങ്ങൾക്ക് മുൻപായിരുന്നു വണ്ടന്‍മേട് പഞ്ചായത്ത് അംഗം സൗമ്യാ അബ്രഹാം(33), മയക്കുമരുന്ന് എത്തിച്ചു നല്‍കിയ കാമുകന്റെ കൂട്ടാളികളായ ശാസ്താംകോട്ട സഹിയ മന്‍സിലില്‍ ഷാനവാസ് (39), കൊല്ലം മുണ്ടയ്ക്കല്‍ കപ്പലണ്ടിമുക്ക് അനുമോന്‍ മന്‍സിലില്‍ ഷെഫിന്‍(24) എന്നിവരെ വണ്ടന്‍മേട് പോലീസ് പിടികൂടി റിമാന്‍ഡ് ചെയ്തത്. വിദേശത്തുള്ള കാമുകനൊപ്പം താമസിക്കാന്‍ ഭര്‍ത്താവിന്റെ വാഹനത്തില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എ. വെച്ച കേസില്‍ കുടുക്കാന്‍ ശ്രമിച്ച പഞ്ചായത്ത് അംഗത്തെയും കാമുകന്റെ കൂട്ടാളികളെയും കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
ബുധനാഴ്ച പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. സൗമ്യയുടെ കാമുകന്‍ വിനോദ് രാജേന്ദ്രനെ സൗദിയില്‍നിന്ന് നാട്ടിലെത്തിക്കാനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായും അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവിനെ കൊലപ്പെടുത്താനും ഗൂഢാലോചന നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ലഹരിവിരുദ്ധ സംഘമായ ഡാന്‍സാഫും വണ്ടന്‍മേട് പോലീസും ചേര്‍ന്ന് പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിന്റെ ബൈക്കില്‍നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ. പിടികൂടിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യയും വിദേശത്തുള്ള കാമുകന്റെ കൂട്ടാളികളും ചേര്‍ന്ന് സുനിലിന്റെ വാഹനത്തില്‍ എം.ഡി.എം.എ. വെച്ച് കുടുക്കാന്‍ ശ്രമിച്ചതാണെന്ന് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























