മേയാൻ വിടുന്ന വളർത്തു മൃഗങ്ങളെ കാണാതാകുന്നു! പരാതിയെ തുടർന്നുള്ള അന്വേഷണം ചെന്നെത്തിയത് ഫുഡ് വ്ലോഗറിലും സംഘത്തിലും; പാചക പരിപാടിക്കായി വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കിയ യൂട്യൂബറും സംഘവും പിടിയില്‍

മേയാൻ വിടുന്ന വളർത്തുമൃഗങ്ങളെ തുടർച്ചയായി കാണാതാകുന്നു. പരാതികളെ തുടർന്നുള്ള അന്വേഷണം അവസാനിച്ചത് ഫുഡ് വ്ലോഗറിലും സംഘത്തിലും. വര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിക്കുവേണ്ടി കടത്തുന്നതാണ് സംഘത്തിന്റെ രീതി.
യൂട്യൂബിലൂടെ പാചക രീതികള്‍ ഉള്‍പ്പെടെ പങ്കുവയ്ക്കുന്ന യൂട്യൂബർ ഉള്‍പ്പെടെയായിരുന്നു പിടിയിലായത്. കൊല്ലം ചിതറ ഐരക്കുഴി സ്വദേശി റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീന്‍, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരാണ് അറസ്റ്റിലായത്. ഏരൂര്‍ പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്.
11ാം മൈല്‍ കമ്പംകൊട് സ്വദേശി സജിയുടെ ഗര്‍ഭിണിയായ പശുവിനെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തിലാണ് പ്രതികള്‍ പിടിയിലായത്. ഈ പ്രദേശത്ത് നിന്നും അടുത്തിടെ മേയാന്‍ വിട്ടിരുന്ന അഞ്ച് പശുക്കളെ കാണാതായെന്ന് ക്ഷീര കര്‍ഷകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 'ഹംഗ്റി ക്യാപ്റ്റന്‍' എന്ന യുട്യൂബ് ചാനലിലൂടെ ബീഫ്, മട്ടന്‍ വിഭവങ്ങളുടെ പാചക രീതി ഉള്‍പ്പെടെ പരിചയപ്പെടുത്തിയിരുന്ന വ്യക്തി ഉള്‍പ്പെടെയാണ് പിടിയിലായത്.
സംഘം മൃഗങ്ങളെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക്, വെടിമരുന്ന്, ഈയം, ബാറ്ററി എന്നിവയും കണ്ടെടുത്തു. പല കക്ഷണങ്ങളാക്കിയ നിലയിലായിരുന്നു തോക്ക്. ഇവരുടെ വിഡിയോ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























