ഇത് എവിടുത്തെ ഏർപ്പാടാണ് മിഷ്ടർ...! ജഡ്ജിയെ ഞൊട്ടും പോലും...., സിപിഎം സമ്മേളനത്തിനായി ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍, ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥിതി, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സി പി എമ്മിനെതിരെ രംഗത്ത്.....

പാർട്ടിക്കും സർക്കാരിനുമെതിരെ രംഗത്തെത്തുന്ന ഹൈക്കോടതി ജഡ്ജിക്കെതിരെ സി പി എം പ്രതികരിച്ചേക്കും. ഹൈക്കോടതി ജഡ്ജിമാർക്കെതിരെ ശുംഭൻ പ്രയോഗം നടത്തി കുപ്രസിദ്ധി നേടിയ എം.വി.ജയരാജനെ തന്നെയായിരിക്കും ഇക്കുറിയും രംഗത്തിറക്കുകയെന്ന് മനസിലാക്കുന്നു.ജഡ്ജിയെ മെരുക്കാനുള്ള ശ്രമങ്ങൾ ഇല്ലാതായതോടെയാണ് സി പി എം ജഡ്ജിക്കെതിരെ രംഗത്തിറങ്ങാൻ തീരുമാനിച്ചത്.
തികച്ചും അപ്രതീക്ഷിതമായാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പാർട്ടിക്കെതിരെ രംഗത്തിറങ്ങിയത്.സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമാണ് ഹൈക്കോടതി ഉന്നയിച്ചത്. സിപിഎം സമ്മേളനത്തിനായി ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെയാണ് കോടതിയുടെ വിമർശനം.
കോടതിയുടെ ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും നിയമം പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.മുമ്പും ജസ്റ്റിസ് രാമചന്ദ്രൻ സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പോലീസിനെതിരെ അതിശക്തമായ പരാമർശങ്ങളാണ് ജസ്റ്റിസ് ദേവൻ നടത്തിയത്.അതിന് പിന്നാലെ അദ്ദേഹത്തെ പോലീസ് കേസുകൾ പരിഗണിക്കുന്ന ബഞ്ചിൽ നിന്നും മാറ്റി.
ചീഫ് ജസ്റ്റിസാണ് ഇത്തരം മാറ്റങ്ങൾ തീരുമാനിക്കുന്നത്. സർക്കാരിന് അതിൽ ഒരു പങ്കുമില്ല.എന്നാൽ എ.ജിക്ക് ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ കഴിയും. അഡ്വക്കേറ്റ് ജനറലാണ് സർക്കാരിന് ഹൈക്കോടതിയിലുള്ള പാലം. അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് ചീഫ് ജസ്റ്റിസിന് മുന്നിൽ ഏറെ പ്രാധാന്യം ലഭിക്കാറുണ്ട്.
തന്നെ പോലീസ് ബെഞ്ചിൽ നിന്നും മാറ്റിയതിന് പിന്നിൽ സർക്കാരുണ്ടെന്ന് ജസ്റ്റിസ് ദേവൻ കരുതുന്നുണ്ടാകും. തുടർന്ന് അദ്ദേഹത്തിന് റവന്യു കാര്യങ്ങൾ പരിഗണിക്കുന്ന ബെഞ്ചാണ് കിട്ടിയത്. അപ്പോഴാണ് കെ റയിൽ വന്നു വീണത്. അതിലും അദ്ദേഹം സർക്കാരിനെതിരെ ആഞ്ഞടിച്ചു. എന്നാൽ സർക്കാർ ഡിവിഷൻ ബഞ്ചിനെ സമീപിച്ച് ഉത്തരവ് റദ്ദാക്കി.
ഫുട്പാത്തുകളിലും പാതയോരങ്ങളിലും അപകടകരമായി കൊടികള്‍ സ്ഥാപിച്ചിരിക്കുന്നുവെന്നാണ് അദ്ദേഹം ഇപ്പോൾ പറഞ്ഞത്. ഒരു അപകടമുണ്ടായി ജീവന്‍ നഷ്ടമാകണോ. കൊച്ചി നഗരത്തില്‍ നിറഞ്ഞിരിക്കുന്ന കൊടിതോരണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്ന് അദ്ദേഹം ചോദിച്ചു.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ചെയ്യാമെന്നാണോ കരുതുന്നത്. വിമര്‍ശനമുന്നയിക്കുമ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ വക്താവായി തന്നെ ആക്ഷേപിക്കുകയാണ്. പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടക്കുന്നു. പാവപ്പെട്ടവര്‍ ഹെല്‍മെറ്റ് വച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നു. ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥിതിയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. റോഡിൽ നിറയെ ഭരണ കക്ഷിയുടെ കൊടികൾ ആണെന്ന് അമിക്കസ് ക്യൂരി കോടതിയെ അറിയിക്കുകയായിരുന്നു.
റോഡ് അരികിലെ ഫ്ലെക്സ് ബോർഡുകളുടെ പേരിൽ കൊച്ചി കോർപറേഷൻ സെക്രട്ടറിയ്ക്ക് എതിരെയും ഹൈക്കോടതി വിമർശനം ഉണ്ടായി. അനധികൃത ബോർഡ് നീക്കാനായില്ലെങ്കിൽ എങ്ങനെ സെക്രട്ടറി ആ സ്ഥാനത്ത് ഇരിക്കും. കലൂരിൽ അടക്കം ഇപ്പോഴും നിരവധി ബോർഡുകൾ കാണാം. ഹൈക്കോടതി നോക്ക് കുത്തി ആണെന്ന് ധരിക്കരുത്. കഴിഞ്ഞ 3 വർഷം ആയി കോടതി ഇക്കാര്യം പറയുന്നു. നിയമലംഘനത്തിന് എതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും കോടതി വിമർശിച്ചു.
നഗരസഭകള്‍ക്ക് ഈ നിയമലംഘനത്തിനെതിരെ മിണ്ടാന്‍ ധൈര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ സിപിഎമ്മിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് കൊച്ചി കോര്‍പറേഷന്‍ മറുപടി നൽകി. അഞ്ചാം തിയതിക്ക് ശേഷം എല്ലാ കൊടിതോരണങ്ങളും നീക്കം ചെയ്യുമെന്നും കൊച്ചി കോര്‍പറേഷന്‍ പറഞ്ഞു.
റോഡ് സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചുള്ള കൊടിതോരണങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കണമെന്ന് കോടതി പറഞ്ഞു. പൊതുസ്ഥലങ്ങളിലെ അനധികൃത കൊടിതോരണങ്ങളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ നഗരസഭകള്‍ക്ക് നിര്‍ദേശം നൽകി. കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ നല്‍കിയ അനുമതി ഹാജരാക്കാന്‍ കൊച്ചി കോര്‍പറേഷനോടും നിര്‍ദേശിച്ചു.
ചട്ടവിരുദ്ധമായി കൊടിതോരണങ്ങളും ഇന്‍സ്റ്റലേഷനുകളും സ്ഥാപിക്കാന്‍ അനുമതി നല്‍കിയതില്‍ കടുത്ത അതൃപ്തിയെന്ന് കോടതി അറിയിച്ചു. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനം നടത്തേണ്ടതെന്നും കോടതി പറഞ്ഞു. സമ്മേളന ശേഷം കൊടിതോരണങ്ങള്‍ നീക്കം ചെയ്തതിന്‍റെ പുരോഗതി അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
ഏതായാലും ഇനി ജഡ്ജിയെ വെറുതെ വിടാൻ സി പി എം തയ്യാറാവില്ല.ദേവൻ രാമചന്ദ്രനും അത്ര എളുപ്പത്തിൽ പിൻമാറുന്നയാളല്ല. ഇനി എന്തു സംഭവിക്കുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha

























