പുന്നോല്‍ ഹരിദാസൻ വധം; കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍; പ്രതികള്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി

ന്യൂമാഹിപുന്നോലിലെ സിപിഎം പ്രവര്‍ത്തകനായ കൊരമ്ബില്‍ താഴെകുനിയില്‍ ശ്രീമുത്തപ്പന്‍വീട്ടില്‍ ഹരിദാസനെ (54) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. ആര്‍.എസ്.എസ്, ബിജെപി പ്രവര്‍ത്തകരായ ടെമ്ബിള്‍ഗേറ്റ് സ്വദേശി സോപാനം വീട്ടില്‍ കെ. അഭിമന്യു (22), പുന്നോല്‍ സ്വദേശികളായ ചാരിക്കണ്ടി വീട്ടില്‍ സി.കെ അശ്വന്ത് (23), ചാരിക്കണ്ടി വീട്ടില്‍ ദീപക് സദാനന്ദന്‍ (29), കിഴക്കഴില്‍ വീട്ടില്‍ സി.കെ അര്‍ജുന്‍ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മൂന്നുപേര്‍കൂടി പൊലിസ് കസ്റ്റഡിയിലുണ്ട്.
ബിജെപി തലശേരി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ കൊമ്മല്‍ വയലിലെ കെ. ലിജേഷ് (38), ആര്‍.എസ്.എസ് മുഖ്യശിക്ഷക് പുന്നോല്‍ ദേവീ കൃപയിലെ അമല്‍ മനോഹരന്‍ (27), ഖണ്ഡകാര്യവാഹക് പുന്നോല്‍ കെ.വി ഹൗസില്‍ കെ.വി വിമിന്‍ (29), ഗോപാലപേട്ട സുനേഷ് നിവാസില്‍ സുനേഷ് എന്ന മണി (26) എന്നിവരാണ് നേരത്തെ അറസ്റ്റിലായ മറ്റുപ്രതികള്‍.
ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ വധ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.നേരത്തെ മൂന്ന് തവണ പ്രതികള്‍ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും എന്നാല്‍ ഇതു പല കാരണങ്ങളാല്‍നടക്കാതെ പോവുകയായിരുന്നുവെന്നാണ് പൊലിസ് അന്വേഷണ റിപ്പോര്‍ട്ട്
https://www.facebook.com/Malayalivartha























