കൂട്ടുകാരുമൊത്ത് ക്വാറിയില്‍ കുളിക്കാനിറങ്ങിയ വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം; മരണപ്പെട്ടത് മലപ്പുറം സ്വദേശിയായ 22 കാരൻ

സ്വകാര്യ ക്വാറിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മണ്ണുത്തി വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥിയും മലപ്പുറം സ്വദേശിയുമായ ദുല്‍ഫിക്കര്‍ (22) ആണ് മുങ്ങി മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കൂട്ടുകാരുമൊത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയില്‍ കുളിക്കാനിറങ്ങിയ ദുല്‍ഫിക്കര്‍ മുങ്ങിപ്പോകുകയായിരുന്നു.
തുടര്‍ന്ന്, ഫയര്‍ഫോഴ്സിന്റെ മുങ്ങല്‍ വിദഗ്ധര്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മണ്ണുത്തി വെറ്ററിനറി കോളജ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ദുല്‍ഫിക്കര്‍.
https://www.facebook.com/Malayalivartha























