കൊലക്കേസ് പ്രതിയും കൂട്ടാളിയും ചേര്‍ന്ന് പൊലീസുകാരെ ആക്രമിച്ചു; സംഭവത്തിൽ രണ്ടു പോലീസുകാർക്ക് പരിക്ക്

ചാവക്കാട് കൊലക്കേസ് പ്രതിയും കൂട്ടാളിയും ചേര്‍ന്ന് പൊലീസുകാരെ ആക്രമിച്ചു.കടപ്പുറം മൂസാറോഡില്‍ എസ്‌ഐ യും പൊലീസുകാരനെയുമാണ് കല്ലുകൊണ്ട് ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഒപ്പമുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ പിടികൂടുകയായിരുന്നു.കടപ്പുറം മൂസാറോഡ് പൊന്നാക്കാരന്‍ മുഹമ്മദ് ഷബീര്‍(38), കടപ്പുറം മൂസാറോഡ് പുതുവീട്ടില്‍ മൊയ്നുദ്ദീന്‍(37) എന്നിവരാണ് അറസ്റ്റിലായത്.
എസ്‌ഐ എസ്. സിനോജിന് വലതുകൈയ്ക്കും പൊലീസുകാരനായ ജയകൃഷ്ണന് നെറ്റിയിലുമാണ് പരിക്കേറ്റത്.എസ്‌ഐ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും സിപിഒ ജയകൃഷ്ണന്‍ താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.
https://www.facebook.com/Malayalivartha























