കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത് അതീവ ദുഖത്തോടെ; കര്‍ഷകര്‍ക്ക് പ്രയോജനകരമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി ഒരിക്കലും കരുതിയില്ല! വിദ്യാർഥികളെ എല്ലാം വന്ദേഭാരത് യജ്ഞത്തിലൂടെ തിരികെ എത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍! ഈ രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നും തെറ്റിദ്ധാരണാ ജനകമായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും സുരേഷ് ഗോപി

കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത് അതീവ ദുഖത്തോടെയാണ്: കര്‍ഷകര്‍ക്ക് പ്രയോജനകരമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി ഒരിക്കലും കരുതിയില്ല, ഇനി ഇതിന്റെ പേരില്‍ കണ്ണീര്‍ കുടിയ്ക്കാന്‍ പോകുന്നത് കര്‍ഷകരാണെന്ന് സുരേഷ് ഗോപി
മോഡി അന്ന് ആ കാര്യം പറഞ്ഞത്. അതീവ ദുഖത്തോടെ. വികാര നിർഭരമായ വെളിപ്പെടുത്തലുമായി സുരേഷ് ഗോപി എം പി രംഗത്ത്. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത് അതീവ ദുഖത്തോടെയെന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത് . കര്‍ഷകര്‍ക്ക് പ്രയോജനകരമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയില്ല എന്ന് അദ്ദേഹം പറഞ്ഞു. കണ്ണീരോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിയമങ്ങള്‍ പിന്‍വലിച്ചതെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. ഇനി ഇതിന്റെ പേരില്‍ കണ്ണീര്‍ കുടിയ്ക്കാന്‍ പോകുന്നത് കര്‍ഷകരാണെന്നും സുരേഷ് ഗോപി പറഞ്ഞു.
യുക്രൈനില്‍ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ നടത്തുന്ന ശ്രമത്തെ കുറച്ചും അദ്ദേഹം തന്നെ അഭിപ്രായം പറയുകയുണ്ടായി. വിദ്യാർഥികളെ എല്ലാം വന്ദേഭാരത് യജ്ഞത്തിലൂടെ തിരികെ എത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍, ഈ രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നും തെറ്റിദ്ധാരണാ ജനകമായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും സുരേഷ് ഗോപി ചൂണ്ടിക്കാണിക്കുകയുണ്ടായി.ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുന്നതിനായി കേന്ദ്രത്തിലെ വിവിധ വകുപ്പുകള്‍ കഠിനമായി പരിശ്രമിച്ച് കൊണ്ടിരിക്കുന്നു .ഉക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ച് എത്തിക്കാന്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും പരമാവധി ശ്രമിക്കുന്നുണ്ട്. ഇന്ന് തന്നെ റഷ്യന്‍ അതിര്‍ത്തി വഴി ഇന്ത്യക്കാരെ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാ വെല്ലുവിളികളേയും കീഴ്പ്പെടുത്തിക്കൊണ്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്’- സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ദുരന്ത മുഖത്തുനിന്നും ചില വിദ്യാർത്ഥികൾ സുരേഷ് ഗോപി എംപിയെ വിളിക്കുകയും ഉടനെതന്നെ അദ്ദേഹം ആ വിഷയത്തിൽ ഇടപെടുകയും ചെയ്തത് വളരെ അധികം ശ്രദ്ധേയമായിരുന്നു. വളരെ പ്രയാസത്തിലാണ് യുക്രൈനിലെ മലയാളികള്‍. എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ വിവരം ലഭിക്കുന്നില്ല. ഇതിനിടയിലാണ് ഞായറാഴ്ചചില മലയാളികള്‍ സുരേഷ് ഗോപിയെ വിളിച്ചത് .
യുദ്ധ ഭൂമിയില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ഥികളില്‍ ചിലരാണ് സുരേഷ് ഗോപിയെ വിളിച്ചത്. സുരേഷ് ഗോപിയുമായി സംസാരിച്ചുവെന്ന് ഗസാലി ജലീല്‍ എന്ന വിദ്യാര്‍ഥിനി പ്രതികരിച്ചു. ഒരു മീറ്റിങില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. 15-20 മിനുട്ട് കഴിഞ്ഞാല്‍ തിരിച്ചുവിളിക്കുമെന്നാണ് നടന്‍ മലയാളികളെ അറിയിച്ചത്. അവര്‍ സുരേഷ് ഗോപിയുടെ വിളിക്കായി കാത്തിരിക്കുകയും ചെയ്തു. നിമിഷങ്ങൾക്കകം തന്നെ അവർക്ക് വേണ്ട മറുപടി അദ്ദേഹം നൽകുകയും ചെയ്തു.
വിദേശ രാജ്യങ്ങളില്‍ പ്രതിസന്ധിയിലായവര്‍ക്ക് പലപ്പോഴും രക്ഷനായി എത്തിയിട്ടുണ്ട് സുരേഷ് ഗോപി എംപി. കേന്ദ്ര സര്‍ക്കാരിലും ബിജെപിയുടെ കേന്ദ്ര നേതാക്കളിലുമുള്ള ബന്ധവും അടുപ്പവും പലരെയും സഹായിക്കാന്‍ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. വിദേശകാര്യ വകുപ്പിന്റെ പാര്‍ലമെന്ററികാര്യ സമിതിയില്‍ അംഗമാണ് സുരേഷ് ഗോപി. കേന്ദ്രസര്‍ക്കാര്‍ യുക്രൈനില്‍ നിന്നുള്ളവരെ ഒഴിപ്പിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ സംബന്ധിച്ച് സുരേഷ് ഗോപിക്ക് അറിവുണ്ടാകുമെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ സുരേഷ് ഗോപി നല്‍കുന്ന വാക്കുകള്‍ വെറുതെയാകില്ലെന്നും മലയാളികള്‍ കരുതുന്നു.
https://www.facebook.com/Malayalivartha























