പൊലീസ് കസ്‌റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവം; മരണകാരണം ഹൃദയാഘാതമെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഹൃദയാഘാതത്തിന് കാരണം കണ്ടെത്താന്‍ പത്തോളജി പരിശോധനാ ഫലം കൂടി വരേണ്ടതുണ്ടെന്ന് ഡോക്‌ടര്‍മാര്‍

ദമ്പതികളെ ആക്രമിച്ച കേസില്‍ പൊലീസ് കസ്‌റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രാഥമിക പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം ഹൃദയാഘാതമെന്ന് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഹൃദയാഘാതത്തിന് കാരണം കണ്ടെത്താന്‍ പത്തോളജി പരിശോധനാ ഫലം കൂടി വരേണ്ടതുണ്ടെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.
തിരുവല്ലം ജഡ്‌ജികുന്ന് കാണാനെത്തിയ ദമ്ബതികളെയും സുഹൃത്തിനെയും ഞായറാഴ്‌ച വൈകുന്നേരം സുരേഷ് ഉള്‍പ്പടെ അഞ്ചുപേര്‍ ആക്രമിച്ചിരുന്നു. സംഭവം ഉണ്ടായയുടന്‍ ഇവിടെത്തി പൊലീസ് ഇവരെ അറസ്‌റ്റ് ചെയ്‌തു. രാത്രി നെഞ്ചുവേദനയുണ്ടാകുന്നതായി സുരേഷ് അറിയിച്ചതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍വച്ച് രാത്രി 11.30ഓടെ സുരേഷ് മരിച്ചു. നെഞ്ചുവേദന കാരണമാണ് സുരേഷിനെ ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് അറിയിച്ചു.
എന്നാല്‍ പൊലീസ് മര്‍ദ്ദിച്ചത് കാരണമാണ് സുരേഷ് മരിച്ചതെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. പൊലീസ് സ്‌റ്റേഷന്‍ ഉപരോധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി. സബ് കളക്‌ടറുടെയും മജിസ്‌ട്രേറ്റിന്റെയും നേതൃത്വത്തില്‍ ഇന്‍ക്വസ്‌റ്റ് നടത്തി. മെഡിക്കല്‍ കോളേജിലെ മൂന്നംഗ ഡോക്‌ടര്‍മാരുടെ സംഘം പോസ്‌റ്റ്‌മോര്‍ട്ടം നടത്തി. സുരേഷിന്റെ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha























