സെലെന്‍സ്‌കി ഒരു വികാരം... യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി വികാരഭരിതനായി യൂറോപ്യന്‍ യൂണിയനോട് പറഞ്ഞ വാക്കുകള്‍ ലോകത്തിന്റെ കണ്ണ് തുറപ്പിക്കുന്നു; സ്വന്തം കുഞ്ഞുങ്ങള്‍ ജീവനോടെയിരിക്കണമെന്ന് ആഗ്രഹിക്കുന്നു ഞാന്‍ ഉള്‍പ്പെടെയുളള യുക്രെയ്ന്‍കാര്‍

യുക്രെയ്ന് പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി വികാരഭരിതനായി യൂറോപ്യന്‍ യൂണിയനോട് പറഞ്ഞ വാക്കുകള്‍ അത് റഷ്യക്കുള്ളതാണ്. അത് ലോകത്തിനുള്ളതാണ്. അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് ദീര്‍ഘമായി കയ്യടിച്ചു.
സ്വന്തം കുഞ്ഞുങ്ങള്‍ ജീവനോടെയിരിക്കണമെന്ന് ആഗ്രഹിക്കുന്നു ഞാന്‍ ഉള്‍പ്പെടെയുളള യുക്രെയ്ന്‍കാര്‍. യുക്രെയ്‌നൊപ്പം നല്‍ക്കൂ. ഞങ്ങള്‍ക്കൊപ്പമാണു നിങ്ങളെന്നു പ്രവര്‍ത്തിച്ചു കാണിക്കൂ! മരണക്കയത്തില്‍ നില്‍ക്കുമ്പോഴും സെലെന്‍സ്‌കി വാക്കുകള്‍ എല്ലാവര്‍ക്കും ആവേശമായിരുന്നു.
27 അംഗ യൂറോപ്യന്‍ യൂണിയനില്‍ യുക്രെയ്‌നെയും ചേര്‍ക്കാനുള്ള അപേക്ഷ നല്‍കിയതിനു പിറ്റേന്നാണ് ഇനിയും അംഗത്വം വൈകിപ്പിക്കരുതെന്നു സെലെന്‍സ്‌കി വിഡിയോ സന്ദേശത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടത്.
യുക്രെയ്‌ന് അംഗത്വം നല്‍കിയാല്‍ മരണത്തിനു മീതെ ജീവിതവും ഇരുട്ടിനു മേലെ പ്രകാശവും പരക്കുമെന്നാണ് സെലെന്‍സ്‌കി ഓര്‍മിപ്പിച്ചത്. യുക്രെയ്ന്‍ ഉണ്ടെങ്കില്‍ ഇയു കൂടുതല്‍ ശക്തി പ്രാപിക്കും; ഇയുവില്‍ ഇല്ലാത്ത യുക്രെയ്ന്‍ ഏകാന്തതയും നിസ്സഹായതയും കൊണ്ടു വീര്‍പ്പുമുട്ടുകയാണെന്നിം അദ്ദേഹം പറഞ്ഞു.
പ്രസംഗം യുക്രെയ്‌നിയന്‍ ഭാഷയില്‍നിന്നു തത്സമയം ഇംഗ്ലിഷിലാക്കിയ ദ്വിഭാഷിയും വികാരഭരിതനായി. പ്രസംഗം അവസാനിച്ചതും യൂറോപ്യന്‍ പാര്‍ലമെന്റില്‍ അംഗങ്ങള്‍ എഴുന്നേറ്റുനിന്നു നിര്‍ത്താതെ കരഘോഷം മുഴക്കി. ആരവമടങ്ങാന്‍ സമയമെടുത്തു. റഷ്യയ്‌ക്കെതിരെ ശക്തമായ ഉപരോധങ്ങളും യുക്രെയ്‌ന് ആയുധ സഹായവുമായി ഇയു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അംഗത്വം ഉടനെ നല്‍കുമെന്ന സൂചനയില്ല.
യൂറോപ്യന്‍ യൂണിയന്‍ അംഗത്വമെന്ന യുക്രെയ്ന്‍ ആവശ്യം ന്യായമാണെങ്കിലും നടന്നു കിട്ടാന്‍ പ്രയാസമായിരിക്കുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ചാള്‍ മിഷേല്‍ പറഞ്ഞു.
യൂറോപ്യന്‍മാരാണെന്നും കരുത്തരാണെന്നും ഞങ്ങള്‍ തെളിയിച്ചു. ഞങ്ങള്‍ക്കൊപ്പമാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്ന് തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുക്രെയ്‌നിലെ പ്രധാന നഗരങ്ങളിലെ ജനവാസ മേഖലകളിലടക്കം റഷ്യ രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. കീവിനു ശേഷം യുക്രെയ്‌നിലെ പ്രധാന നഗരമായ ഹര്‍കീവിലെ സര്‍ക്കാര്‍ കെട്ടിടം നിമിഷങ്ങള്‍ക്കൊണ്ട് അഗ്‌നിഗോളമായി തീരുന്ന ദൃശ്യങ്ങള്‍ യുക്രെയ്‌ന്റെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു.
രാജ്യാന്തര മാനുഷിക നിയമങ്ങളെല്ലാം ലംഘിച്ച് റഷ്യ യുദ്ധം വ്യാപിപ്പിക്കുകയാണ്. സാധാരണക്കാരെ കൊല്ലുന്നു, അവരുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇല്ലാതാക്കുന്നു. യുക്രെയ്‌ന്റെ പ്രധാന നഗരങ്ങളെല്ലാം അവര്‍ മിസൈലുകള്‍ തൊടുത്ത് ഇല്ലാതാക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha
























