സിപിഎം വെട്ടിലായി... ഒരു വര്‍ഷമായി പാര്‍ട്ടിയ്ക്കുള്ളില്‍ നിശബ്ദനായി കഴിയുന്ന ജി സുധാകരന്‍ തന്നെ സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കണമെന്നു മാത്രമല്ല സമിതിയില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന് അറിയിച്ച് പാര്‍ട്ടി സെക്രട്ടറിയ്ക്കും മുഖ്യമന്ത്രിയ്ക്കും സുധാകരന്‍ കത്ത് നല്‍കിയതോടെ സംസ്ഥാന സമ്മേളനത്തിന് നിറം മങ്ങി

സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലെ മുഖ്യസംഘാടകനായിരുന്നു സഖാവ് ജി.സുധാകരന്‍ എറണാകുളത്തു നടന്നുവരുന്ന സംസ്ഥാന സമ്മേളത്തില്‍ ഉയര്‍ത്തിയ വിമതസ്വരം പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ് .
ഒരു വര്‍ഷമായി പാര്‍ട്ടിയ്ക്കുള്ളില്‍ നിശബ്ദനായി കഴിയുന്ന ജി സുധാകരന്‍ തന്നെ സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കണമെന്നു മാത്രമല്ല സമിതിയില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന് അറിയിച്ച് പാര്‍ട്ടി സെക്രട്ടറിയ്ക്കും മുഖ്യമന്ത്രിയ്ക്കും സുധാകരന്‍ കത്ത് നല്‍കിയതോടെ സംസ്ഥാന സമ്മേളനത്തിന് നിറം മങ്ങിയിരിക്കുന്നു.
പാര്‍ട്ടിക്കു താല്‍പര്യമില്ലെങ്കില്‍ താന്‍ പാര്‍ട്ടി വിടാന്‍ ഒരുക്കമാണെന്നും സിപിഎമ്മില്‍ അവഗണന സഹിച്ച് തുടരാന്‍ തന്നെ കിട്ടില്ലെന്നും പാര്‍ട്ടിയിലെ അടുപ്പക്കാരോട് കഴിഞ്ഞ ദിവസം സുധാകരന്‍ തുറന്നടിച്ചിരുന്നു. മുന്‍പ് ആലപ്പുഴയില്‍ സുധാകരന്‍ നേതൃത്വം നല്‍കിയ സംസ്ഥാന സമ്മേളനം വിഎസ് അച്യുതാനന്ദന്‍ ബഹിഷ്‌കരിച്ചതിനു സമാനമാണ് ഇപ്പോള്‍ താന്‍ പാര്‍ട്ടി പദവികള്‍ ഉപേക്ഷിക്കാന്‍ തയാറാണെന്ന നിലപാട്.
പാര്‍ട്ടിനേതൃത്വത്തില്‍ വിഎസ് പക്ഷം ഉയര്‍ത്തിയ ചേരിതിരിവും വിഭാഗീയതയും വെട്ടിനിരത്തിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തനിക്ക് പാര്‍ട്ടി നേതൃത്വത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന നിലപാടുമായി സുധാകരന്‍ രംഗത്തുവന്നത്.
ദേശീയ നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും സുധാകരനെ വിളിച്ച് ഇത്തരത്തിലുള്ള പരസ്യപ്രസ്ഥാവന പാടില്ലെന്ന് കര്‍ക്കശമായ നിര്‍ദേശം നല്‍കുകയും ചെയ്തു . കെആര്‍ ഗൗരിയമ്മയ്ക്കും പളനിക്കും പിന്നാലെ ആലപ്പുഴ ജില്ലയില്‍നിന്ന് ജി സുധാകരന്‍ പാര്‍ട്ടിക്കു പുറത്താകുന്ന സാഹചര്യം ഒഴിവാകണമെന്ന് സിപിഎമ്മിന് നിര്‍ബന്ധമുണ്ട്. ജി സുധാകരന്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് പിന്‍മാറുന്ന സാഹചര്യം എല്ലാത്തരത്തിലും സിപിഎമ്മിനെ ആലപ്പുഴയില്‍ ദുര്‍ബലപ്പെടുത്തുമെന്ന് സിപിഎം നേതൃത്വത്തിനറിയാം.
അതേ സമയം ജി സുധാകരനെ സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കാനാവില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിലപാടറിയിക്കുകയും ചെയ്തു. അമ്പലപ്പുഴയിലെ തൊഴിലാളി സമൂഹത്തില്‍ മാത്രമല്ല പൊതു സമൂഹത്തിലും സുധാകരനുള്ള ജനപിന്‍തുണ സംസ്ഥാന നേതൃത്വത്തിനറായാം. പൊതുമരാമത്ത് മന്ത്രിയായിരിക്കെ കരാറുകാരുടെ അഴിമതി അവസാനിപ്പിക്കാന്‍ ഉയര്‍ത്തിയ കര്‍ക്കശമായ നിലപാടുകളെത്തുടര്‍ന്ന് കരാറുകാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന കരാര്‍ ലോബിയുടെ ഉന്നത തല സമ്മര്‍ദമാണ് സുധാകരനെ മത്സരരംഗത്തുനിന്നും ഒഴിവാക്കാനുള്ള കാരണമെന്ന് സുധാകരന്‍ വിശ്വസിക്കുന്നു. മാത്രവുമല്ല നിലവിലെ മന്ത്രിസഭയില്‍ പിണറായി വിജയന്‍ മരുകന്‍ റിയാസിനെ ഇതേ വകുപ്പിന്റെ ചുമതലയേല്‍പ്പിക്കുകയും ചെയ്തു.
അമ്പലപ്പുഴയിലെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച് സലാമിന്റെ വിജയം ഉറപ്പിക്കുന്ന വിധത്തില്‍ പ്രചാരണം നടത്തുന്നതില്‍ വീഴ്ച്ച വന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ അടക്കം സുധാകരനെ പരസ്യമായി ശാസിച്ചിരുന്നു. കൂടാതെ, രണ്ട് തവണ അദ്ദേഹം അച്ചടക്ക നടപടിയും നേരിടുകയും ചെയ്തിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യം ഉന്നയിച്ചത്.
താന്‍ മുന്‍പു ജയിച്ച അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിത്വം കിട്ടാതായപ്പോള്‍ സലാമിന്റെ വിജയത്തിനും പാര്‍ട്ടിയുടെ ഇതര സ്ഥാനാര്‍ഥികള്‍ക്കുമായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ലെന്നായിരുന്നു സുധാകരന് നേരെ ഉയര്‍ന്ന വിമര്‍ശനം. ഇതു സംബന്ധിച്ച് അന്വേഷണം നട്ക്കാന്‍ പാര്‍ട്ടി നിയോഗിച്ച സമിതി സുധാകരന്‍ പ്രാചാരണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയതായി സംസ്ഥാന സെക്രട്ടറിയറ്റിന് റിപ്പോര്‍ട്ട് നല്‍കിയതിനെതുടര്‍ന്നാണ് സുധാകരനെ പരസ്യമായി പാര്‍ട്ടി നേതൃത്വം ശാസിച്ചത്.
ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയ പ്രശന്ങ്ങള്‍ കണക്കിലെടുത്താണ് സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ കത്ത് നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണത്തില്‍നിന്നും വിട്ടുനിന്ന സുധാകരനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് എല്ലാ ഏരിയാ കമ്മിറ്റികളിലും അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഒന്നാം പിണറായി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കൊപ്പം ഏറ്റവും തിളങ്ങിനിന്ന മന്ത്രി ജി സുധാകരന് മത്സരിക്കാന്‍ സീറ്റു നിക്ഷധിച്ച സാഹചര്യം ആലപ്പുഴ ജില്ലയിലെ സിപിഎമ്മിനുള്ളില്‍വിമര്‍ശനത്തിനിടയാക്കിയിരുന്നു.
കഴിഞ്ഞ എട്ടു മാസമായി പാര്‍ട്ടി തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതായി സുധാകരന്‍ പരസ്യവിമര്‍ശനം നടത്തിയതിനു പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കാണ് ജി സുധാകരന്‍ കത്ത് നല്‍കിയത്. കത്ത് നല്‍കിയ കാര്യം സ്ഥിരീകരിച്ച ജി സുധാകരന്‍ വിഷയത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടിയുടേതാണ് എന്ന് പ്രതികരിക്കുകയും ചെയ്തു.
അതേ സമയം 75 വയസ് എന്ന പ്രായപരിധിയില്‍ ഇളവ് നല്‍കി സംസ്ഥാന സമിതിയില്‍ ഇളവ് നല്‍കി സുധാകരനെ അനുനയിപ്പിക്കാനാണ് സിപിഎം നേതൃത്വത്തിന്റെ നീക്കം.
അമ്പലപ്പുഴയില്‍ സീറ്റ് നിഷേധിക്കപ്പെട്ട ജി സുധാകരന്‍ ഇടത് സ്ഥാനാര്‍ത്ഥിയായ എച്ച് സലാമിന് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്നും തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നുമായിരുന്നു ആരോപണം. പടനിലം സ്‌കൂള്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ സമ്മേളനത്തിലും ജി സുധാകരന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരന്‍ രംഗത്ത് വന്നിരിക്കുന്നത്. സുധാകരന്‍ പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്താകുന്ന സാഹചര്യം ഒഴിവാക്കാനാണ് ദേശീയ നേതൃത്വം വരെ അടിയന്തിരമായി ഇടപെടുന്നത്.
"
https://www.facebook.com/Malayalivartha
























