യുദ്ധമുഖത്ത് നേരിട്ടിറങ്ങി... ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രെയ്‌നില്‍ മരണമടഞ്ഞതോടെ കൂടുതല്‍ കരുത്തോടെ ഇന്ത്യ; യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ രക്ഷപ്പെടുത്താനായി വ്യോമസേനയുടെ കൂറ്റന്‍ വിമാനമായ ഗ്ലോബ്മാസ്റ്റര്‍

റഷ്യ യുക്രെയ്ന്‍ യുദ്ധം ഇന്ത്യക്കാരിലും ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ കൊല്ലപ്പെട്ട വാര്‍ത്ത രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. ഇതിനിടെ ഇന്ത്യ സുപ്രധാന തീരുമാനമെടുത്തു.
യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ രക്ഷപ്പെടുത്താനായി വ്യോമസേനയുടെ കൂറ്റന്‍ വിമാനമായ ഗ്ലോബ്മാസ്റ്റര്‍ ഉടന്‍ പറന്നിറങ്ങും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ലോകത്തെവിടെയും ലാന്‍ഡ് ചെയ്യാന്‍ സാധിക്കും.
കഠിനമായ ഭൂപ്രദേശങ്ങളിലുള്ള ചെറിയ എയര്‍ ഫീല്‍ഡുകളിലേക്ക് വലിയ ഉപകരണങ്ങളും സാധനങ്ങളും സൈനികരെയും നേരിട്ടു കൊണ്ടുപോകാനുള്ള കഴിവുണ്ട്. 1990 മുതല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാണ്. കീവ്, ഖാര്‍കിവ്, ഒഡേസ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണു സര്‍ക്കാരിന്റെ നിര്‍ണായക നീക്കം.
ഇന്ത്യക്കാരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഊര്‍ജിതശ്രമം തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഏറെ ആശ്വാസകരമായ വാര്‍ത്തയാണിത്. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമാകാന്‍ ഇന്ത്യന്‍ വ്യോമസേനയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്നാണു റിപ്പോര്‍ട്ട്. വ്യോമസേനയുടെ അഭിമാനങ്ങളിലൊന്നായ സി 17 ഗ്ലോബ് മാസ്റ്ററിനെ രക്ഷാപ്രവര്‍ത്തന രംഗത്തേക്ക് ഇറക്കുകയാണ് സര്‍ക്കാര്‍.
രക്ഷാദൗത്യങ്ങളില്‍ പ്രധാന പങ്കു വഹിക്കാന്‍ സാധിക്കുന്ന വിമാനങ്ങളിലൊന്നാണു ഗ്ലോബ് മാസ്റ്റര്‍. നിരവധി സി 17 വിമാനങ്ങള്‍ വിന്യസിക്കുമെന്നാണു വ്യോമസേനയില്‍ നിന്നുള്ള വിവരം. ഗ്ലോബ് മാസ്റ്റര്‍ വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകളാണ്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം ഗ്ലോബ് മാസ്റ്റര്‍ വിമാനങ്ങളുള്ള രാജ്യം ഇന്ത്യയാണ്. 11 എണ്ണമാണ് രാജ്യത്തിനുള്ളത്. ഘാസിയാബാദിലാകും ഗ്ലോബ് മാസ്റ്റര്‍ വിമാനങ്ങള്‍ പറന്നിറങ്ങുക.
അടിയന്തര ഘട്ടത്തില്‍ ഏറ്റവുമധികം ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷി. ഒരേസമയം 2 ഹെലികോപ്റ്റര്‍, ടാങ്ക്, ആയുധങ്ങള്‍, 102 പട്ടാളക്കാര്‍ എന്നിവ ഗ്ലോബ് മാസ്റ്ററിനു വഹിക്കാന്‍ സാധിക്കും. 320 പേരെ ദുരന്തമുഖങ്ങളില്‍നിന്ന് രക്ഷിച്ച് പറക്കാനുള്ള ശേഷിയും ഈ കൂറ്റന്‍ വിമാനത്തിനുണ്ട്. ഇതിന് മുന്‍പ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തിയ രക്ഷാദൗത്യത്തില്‍ ഗ്ലോബ് മാസ്റ്റര്‍ ഉപയോഗിച്ചിരുന്നു. അന്ന് 826 പേരെ വഹിച്ചാണ് കൂറ്റന്‍ വിമാനം പറന്നുയര്‍ന്നത്. അങ്ങനെ രാജ്യത്തിന്റെ പൗരന്‍മാരെ യുദ്ധമുഖത്തുനിന്ന് പൊക്കിയെടുക്കാന്‍ ഗ്ലോബ് മാസ്റ്റര്‍ പറക്കുകയാണ്, ഒരുപാട് ജീവിതങ്ങളുടെ പ്രതീക്ഷകളുമായി.
അതേസമയം യുദ്ധം കൊടുമ്പിരിക്കൊണ്ട യുെ്രെകനില്‍നിന്ന് അതിര്‍ത്തി രാജ്യങ്ങളിലെത്തി രക്ഷപ്പെടാന്‍ ജീവന്‍ പണയംവെച്ചാണ് ഇപ്പോള്‍ മലയാളി വിദ്യാര്‍ഥികളടക്കമുള്ളവരുടെ യാത്ര. വെടിനിര്‍ത്തല്‍ വന്നാലേ പൂര്‍ണ ഒഴിപ്പിക്കല്‍ സാധ്യമാവൂ. ഹാര്‍കിവില്‍നിന്ന് റഷ്യന്‍ അതിര്‍ത്തിയിലേക്ക് 40 കിലോമീറ്ററേ ഉള്ളൂ. എന്നാല്‍, റഷ്യ അതിര്‍ത്തിയില്‍ യുദ്ധം ശക്തമാക്കിയതിനാല്‍ ഇതുവഴി രക്ഷപ്പെടാനാവില്ല. പിന്നെ ആകെയുള്ള വഴി കിലോമീറ്ററുകള്‍ താണ്ടി ഓപ്പറേഷന്‍ ഗംഗയുടെ വിമാനങ്ങളില്‍ കയറാന്‍ മറ്റ് അതിര്‍ത്തികളിലെത്തലാണ്. ഇതിന് പലപ്പോഴും റോഡുവഴി സഞ്ചരിക്കേണ്ടിവരുന്നത് ഭീഷണിയാണ്.
റഷ്യയുമായുള്ള നമ്മുടെ അടുപ്പം ഇപ്പോഴാണ് ഇന്ത്യ ഉപയോഗിക്കേണ്ടതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നമ്മുടെ പൗരന്മാരെ കൊണ്ടുവരാന്‍ താത്കാലിക വെടിനിര്‍ത്തലിന് പുതിന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ ഇന്ത്യയ്ക്ക് കഴിയണം. യു.എന്നില്‍ രണ്ടുതവണ റഷ്യയെ പിന്തുണച്ചതടക്കം ഇന്ത്യയ്ക്ക് ഉപയോഗപ്പെടുത്താം. റഷ്യ വാക്വം ബോംബുകളടക്കം ഉപയോഗിച്ചാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാകാനാണ് സാധ്യത. അതിന് മുമ്പ് എല്ലാവരേയും തിരിച്ചെത്തിക്കാന്‍ കഴിയണം.
"
https://www.facebook.com/Malayalivartha
























