തൃശൂരില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പില്‍പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍.... പോലീസ് പ്രതികളെ വലയിലാക്കിയതിങ്ങനെ...

തൃശൂരില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പില്‍പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റിലായി. മണ്ണുത്തി കറപ്പംവീട്ടില്‍ നൗഫിയ (27), കായംകുളം സ്വദേശിനി നിസ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന നൗഫിയ ഡോക്ടര്‍ മോശമായി പെരുമാറിയെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പിന് ശ്രമിച്ചത്.
വാട്സ്ആപ്പിലൂടെ അയച്ച സന്ദേശങ്ങള്‍ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് വരുത്തി ഇയാളില്‍നിന്ന് പണം തട്ടാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തിയത്.
കേസ് നല്‍കാതിരിക്കണമെങ്കില്‍ മൂന്നുലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെടുകയായിരുന്നു പ്രതികള്‍. ഇതിനുവേണ്ടി പലതവണ വാട്സ്ആപ് കാള്‍ വഴിയും ചാറ്റ് വഴിയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതോടെ ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പോലീസ് പ്രതികളെ വലയിലാക്കിയതിങ്ങനെ...
ഡോക്ടറുടെ വാട്‌സാപ്പ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പൊലീസാണ് ഉപയോഗിച്ചത്. ഹണിട്രാപ്പാണെന്ന് മനസിലായതോടെ അതിനനുസരിച്ചുള്ള സന്ദേശങ്ങള്‍ പൊലീസ് തിരിച്ചും അയച്ചു. മൂന്നു ലക്ഷം രൂപയാണ് മണ്ണുത്തി സ്വദേശി നൗഫിയയും വിദേശത്തുള്ള പുരുഷനും ആവശ്യപ്പെട്ടത്. തുക നല്‍കാമെന്ന് പൊലീസ് തിരിച്ച് സന്ദേശമിട്ടു.
ബെംഗളൂരുവില്‍ നിന്ന് ഒരു യുവതി പണം കൈപ്പറ്റാന്‍ വരുമെന്നായിരുന്നു സന്ദേശം. തൃശൂരില്‍ ട്രെയിനിറങ്ങിയ യുവതി ഡോക്ടറെ വാട്‌സാപ്പില്‍ ബന്ധപ്പെട്ടു. പണം കൈപ്പറ്റാന്‍ സ്ഥലവും സമയവും അറിയിച്ചു. അങ്ങനെ, വനിതാ പൊലീസ് സംഘവും തട്ടിപ്പുക്കാരിയെ പിടിക്കാന്‍ നിലയുറപ്പിച്ചു. ഡോക്ടറുടെ കാറിന്റെ അടയാളം പറഞ്ഞു കൊടുത്തു. ഇതുപ്രകാരം, കാറിന്റെ സമീപത്തെത്തിയ യുവതിയെ പൊലീസ് പിടികൂടി. കായംകുളം സ്വദേശിയായ നിസയായിരുന്നു ഇത്.
നിസയെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ നിര്‍ത്താതെ ഫോണ്‍ റിങ് ചെയ്യുകയായിരുന്നു. സ്പീക്കര്‍ ഫോണിലിട്ട് സംസാരിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി.
മണ്ണുത്തി സ്വദേശി നൗഫിയയായിരുന്നു അത്. കിട്ടിയ മൂന്നു ലക്ഷം എവിടെ. മുങ്ങരുത്, വേഗം കാണണമെന്നായി. പൊലീസ് തന്നെ നഗരത്തിലെ ഒരു സ്ഥലം പറഞ്ഞു. അവിടെ, പൊലീസ് സംഘം നിലയുറപ്പിച്ചു. മൂന്നു ലക്ഷം കിട്ടുമെന്ന പ്രതീക്ഷയില്‍ വഴിയരികില്‍ കാത്തുനിന്ന മണ്ണുത്തി സ്വദേശി നൗഫിയയെ വരവേറ്റതാകട്ടെ വനിതാ പൊലീസും.
വിദേശത്തു നിന്ന് സ്ഥിരമായി ഫോണില്‍ വിളിച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തിയ ആ പുരുഷനെ കൂടി കണ്ടെത്തേണ്ടതുണ്ട്. ആളെ പിടിക്കാന്‍ സി.ബി.ഐ. മുഖേന ഇന്റര്‍പോളിന്റെ സഹായം തേടും. സമ്പന്നരെ ഉന്നമിട്ട് പിന്‍തുടര്‍ന്ന് ഹണിട്രാപ്പില്‍ കുരുക്കുന്ന സംഘമാണിതെന്നാണ് പൊലീസിന്റെ സംശയം.
"
https://www.facebook.com/Malayalivartha
























