മസ്‌കത്തില്‍ മരിച്ച ഇടുക്കി മൂലമറ്റം സ്വദേശിയായ മലയാളി നഴ്‌സ് സീന അഗസ്റ്റിന്റെ മൃതദേഹം ഇന്നലെ രാത്രി ഒമാന്‍ എയര്‍ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി..സംസ്‌കാരം ഉച്ചയ്ക്കുശേഷം ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍

മസ്‌കത്തില്‍ മരിച്ച ഇടുക്കി മൂലമറ്റം സ്വദേശിയായ മലയാളി നഴ്‌സ് സീന അഗസ്റ്റിന്റെ മൃതദേഹം ചൊവ്വാഴ്ച രാത്രി ഒമാന്‍ എയര്‍ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. ആഴ്ചകള്‍ക്കുമുമ്പാണ് ഹൃദയാഘാതംമൂലം സീന അഗസ്റ്റിന്‍ മരിക്കുന്നത്. തൃശൂര്‍ ഒല്ലൂരിലാണ് താമസം.
ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരിയായിരുന്ന ഇവരുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് ഒട്ടേറെ നിയമനടപടികള്‍ തീര്‍ക്കേണ്ടതുണ്ടായിരുന്നു.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലബാര്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. രണ്ടു വര്‍ഷം മുമ്പാണ് ഒമാനിലെത്തുന്നത്.
16 വയസ്സുള്ള മകളുണ്ട്. ഭര്‍ത്താവ്: പരേതനായ ജോമോന്‍. സംസ്‌കാരം ബുനനാഴ്ച ഉച്ചതിരിഞ്ഞ് 4.30ന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും.
"
https://www.facebook.com/Malayalivartha
























