സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

സര്‍ക്കാര്‍ ഡോക്ടറുമാര്‍ നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി സമരം നടത്തിയ കെജിഎംഒഎ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി സര്‍ക്കാര്‍ ഡോക്ടറുമാര്‍ സമരത്തിലായിരുന്നു. അത്യാഹിത വിഭാഗങ്ങളിലൊഴികെ മറ്റിടങ്ങളില്‍ ഡോക്ടറുമാരുടെ സേവനം ലഭ്യമാകാതെ രോഗികള്‍ സമരത്തെ തുടര്‍ന്നു വലഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























