പകച്ചു നില്‍ക്കാതെ.... അഞ്ചാം ക്ലാസുകാരന്റെ മനോധൈര്യത്തില്‍ രക്ഷപ്പെട്ടത് നിരവധി വിദ്യാര്‍ത്ഥികള്‍, ഡ്രൈവറില്ലാതെ ബസ് ഇറക്കത്തിലേക്ക് നീങ്ങുന്നത് കണ്ട് പല വിദ്യാര്‍ത്ഥികളും പരിഭ്രാന്തരായി കരയാനും ചാടിയിറങ്ങാനും ശ്രമിച്ചു, ഇതു കണ്ട അഞ്ചാംക്ലാസുകാരന്‍ ഓടിച്ചെന്ന് ഡ്രൈവര്‍ സീറ്റില്‍ കയറിയിരുന്ന് ബസ് നിര്‍ത്തി, വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് ആദിത്യത്തിന്റെ ചെറിയ ആ അറിവ്...

പകച്ചു നില്‍ക്കാതെ.... അഞ്ചാം ക്ലാസുകാരന്റെ മനോധൈര്യത്തില്‍ രക്ഷപ്പെട്ടത് നിരവധി വിദ്യാര്‍ത്ഥികള്‍, ഡ്രൈവറില്ലാതെ ബസ് ഇറക്കത്തിലേക്ക് നീങ്ങുന്നത് കണ്ട് പല വിദ്യാര്‍ത്ഥികളും പരിഭ്രാന്തരായി കരയാനും ചാടിയിറങ്ങാനും ശ്രമിച്ചു, ഇതു കണ്ട അഞ്ചാംക്ലാസുകാരന്‍ ഓടിച്ചെന്ന് ഡ്രൈവര്‍ സീറ്റില്‍ കയറിയിരുന്ന് ബസ് നിര്‍ത്തി.
അഞ്ചാംക്ലാസ് വിദ്യാര്‍ഥിയുടെ അവസരോചിത ഇടപെടലില്‍ സഹപാഠികള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളിലെ ബസാണ് തിങ്കള്‍ വൈകിട്ട് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഡ്രൈവര്‍ ഇല്ലാത്തസമയത്ത് നീങ്ങിയ ബസ് അഞ്ചാംക്ലാസ് വിദ്യാര്‍ഥി ആദിത്യന്‍ ബ്രേക്ക് ചവിട്ടി നിര്‍ത്തുകയായിരുന്നു.സ്‌കൂളിന്റെ മുന്നിലുള്ള റോഡിലാണു സംഭവം നടന്നത്.
നേരെ മുന്‍പില്‍ ഇറക്കമാണ്. വൈകിട്ട് ക്ലാസ് കഴിഞ്ഞപ്പോള്‍ വീട്ടില്‍ പോകുന്നതിനു വിദ്യാര്‍ഥികള്‍ ബസില്‍ കയറി ഇരിക്കുകയായിരുന്നു. ഡ്രൈവര്‍ ബസിലുണ്ടായിരുന്നില്ല. ഈ സമയത്താണു ഗിയര്‍ തനിയെ തെന്നി മാറി ബസ് പതുക്കെ മുന്നോട്ടു നീങ്ങിയത്.
ആദിത്യന്റെ അമ്മാവന്‍ ടോറസ് ലോറി ഡ്രൈവറാണ്. ഇടയ്ക്ക് അമ്മാവന്റെ കൂടെ ആദിത്യന്‍ ലോറിയില്‍ പോകാറുണ്ട്. അവധിദിവസങ്ങളില്‍ ലോറി കഴുകാനും മറ്റുമായി സജീഷിനൊപ്പം പോകാറുള്ള ആദിത്യന്‍ ആ പരിചയംവച്ചാണ് ബസ് ബ്രേക്കിട്ട് നിര്‍ത്തിയത്. അതിനാല്‍ ഡ്രൈവിങ് സംവിധാനത്തെക്കുറിച്ചുള്ള ആദിത്യന്റെ അറിവ് വന്‍അപകടത്തില്‍ നിന്ന് രക്ഷിച്ചു.
വെല്‍ഡിങ് ജോലി ചെയ്യുന്ന ശ്രീമൂലനഗരം ശ്രീഭൂതപുരം വാരിശേരി രാജേഷിന്റെയും മീരജയുടെയും മകനാണ് ആദിത്യന്‍. ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ആദിത്യന്‍ രാജേഷിന്റെ ധീരതയാണ് ഇപ്പോള്‍ നാട്ടിലെ ചര്‍ച്ചാവിഷയം. സ്‌കൂള്‍ അധികൃതരും നാട്ടുകാരും ചേര്‍ന്ന് ആദിത്യനെ അനുമോദിച്ചു.
"
https://www.facebook.com/Malayalivartha
























