ലോറിയും ബൈക്കും കൂട്ടിയിടിച്ചു കത്തി... അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം, മൂന്നു പേര്‍ക്ക് പരിക്ക്, ലോറി നടുറോഡിൽ നിന്ന് കത്തി, അപകടത്തെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു, ലോറിയുടെ മുൻഭാഗം പൂർണമായും കത്തിനശിച്ചു

ലോറിയും ബൈക്കും കൂട്ടിയിടിച്ചു കത്തി... അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം, മൂന്നു പേര്‍ക്ക് പരിക്ക്. ആറ്റിങ്ങല്‍ കോരാണി പതിനെട്ടാം മൈലിന് സമീപമാണ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു കത്തിയത്.
അപകടത്തില്‍ തീപിടിച്ച ബൈക്ക് പൂര്‍ണമായും ലോറി ഭാഗീകമായും കത്തിനശിച്ചു. ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് സ്വദേശി അച്ചു ആണ് മരിച്ചത്. കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയാണ്.
കൂടെ ബൈക്കില്‍ യാത്ര ചെയ്ത ആസിഫ്, ലോറി ഡ്രൈവര്‍, ലോറിയിലുണ്ടായിരുന്ന മറ്റൊരാള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറി എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ്. ഇന്ന് രാവിലെ എട്ടരയോടെ ദേശീയപാതയില്‍ രേവതി ആഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം നടന്നത്.
"
https://www.facebook.com/Malayalivartha
























