മൂവാറ്റുപുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരിക്ക്

മൂവാറ്റുപുഴയില്‍ ഈസ്റ്റ് മാറാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കാര്‍ ഡ്രൈവര്‍ ചങ്ങനാശേരി പുതുപ്പറന്പില്‍ മുഹമ്മദ് ഇസ്മയില്‍ (25), യാത്രക്കാരി ചങ്ങനാശേരി തോപ്പില്‍ ശ്യാമള (60) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ ശ്യാമളയുടെ ഭര്‍ത്താവ് ദാമോദരന്‍ (65), ശ്യാമളയുടെ സഹോദരന്‍ അനില്‍കുമാര്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.15 ഓടെ ആയിരുന്നു അപകടം നടന്നത്.
വിദേശത്തുനിന്നെത്തിയ ശ്യാമളയുടെ ഭര്‍ത്താവ് ദാമോദരനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതിനിടെ ഈസ്റ്റ് മാറാടിയില്‍ വച്ച് എതിരേ വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്നു പോലീസ് .
https://www.facebook.com/Malayalivartha
























