ഭർത്താവ് അടുക്കളയുടെ പുറകിൽ നിന്നും ഫോൺ ചെയ്യുന്നത് കണ്ടതോടെ കണ്ട്രോൾ പോയി; അതിനെ ചൊല്ലി വഴക്ക് കൂടിയതോടെ ക്ഷമയുടെ നെല്ലി പലക തകർന്നു; വഴക്ക് മൂത്തതോടെ തറയിൽ കിടന്ന കല്ലും ടൈലും കൊണ്ട് ഭർത്താവിന്റെ തലയ്‌ക്ക് അടിച്ചു; ഭാര്യയുടെ ആക്രമണത്തിൽ ഷിജുവിന്റെ തല ചിന്നി ചിതറി; കൊലപാതക ശേഷം ഭാര്യ നേരെ പോയത് അവിടേക്ക്; പിന്നെ സംഭവിച്ചത്! പാലോട് യുവതി ഭർത്താവിനെ തലയ്ക്കടിച്ചു കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തേക്ക്

പാലോട് യുവതി ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പാലോട് വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജുആണ് കൊല്ലപ്പെട്ടത്. ഷിജുവിന് 37 വയസ്സായിരുന്നു. ഭാര്യ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലും ടൈലും കൊണ്ടാണ് യുവതി ഷിജുവിന്റെ തലയ്ക്കടിച്ചത്. കുടുംബവഴക്കാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ യഥാർത്ഥ കാരണം ഇപ്പോൾ പുറത്തു വരികയാണ്.ഇന്നലെ രാത്രിയോടെ ക്ഷേത്രത്തിൽ നിന്ന് തിരികെ വന്ന സൗമ്യ ഭർത്താവ് അടുക്കളയുടെ പുറകിൽ നിന്നും ഫോൺ ചെയ്യുന്നത് കണ്ടു.തുടർന്ന് ഇരുവരും വഴക്ക് കൂടുകയും താഴെ കിടന്ന കല്ല് കൊണ്ട് തലയ്‌ക്ക് അടിക്കുകയുമായിരുന്നു.കല്ലും ടൈലും കൊണ്ടാണ് തലയ്‌ക്ക് അടിച്ചത്.
ഭാര്യയുടെ ആക്രമണത്തിൽ ഷിജുവിന്റെ തല ചിന്നി ചിതറി പോയി. തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. സംഭവസമയത്ത് വീട്ടിൽ രണ്ട് പേരും മാത്രമേ ഉണ്ടായിരുന്നു. കൊലപതക ശേഷം സൗമ്യ ക്ഷേത്രത്തിൽ ചെന്ന് ബന്ധുക്കളോട് കൊലപാതക വിവരം വെളിപ്പെടുത്തുകയായിരുന്നു. സൗമ്യയ്‌ക്ക് ഭർത്താവിനെ സംശയമായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഷിജു ഗൾഫിൽ നിന്നും നാട്ടിൽ വന്നിട്ട് 10 ദിവസമായിട്ടേയുള്ളൂവെന്നാണ് വിവരം പാലോട് നിന്നും ഒരു വനത്തിനുള്ളിലൂടെ ആണ് ഇവരുടെ വീട്ടിലേക്ക് എത്താൻ കഴിയുന്നത്. പ്രാഥമികമായി നടന്ന അന്വേഷണത്തിൽ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്രയും വിവരം കിട്ടിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഇന്ന് അറിയുവാൻ സാധിക്കും . പൊലീസ് രാവിലെതന്നെ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.ഇന്നലെ രാത്രി 11മണിക്കാണ് ഈ സംഭവം നടന്നത്.
വ്യക്തമായ കാരണമില്ലാതെ ഭാര്യ ഒരിക്കലും ഭർത്താവിനെ കൊലപ്പെടുത്തില്ല. ഭാര്യയെയും കസ്റ്റഡിയിൽ എടുത്തിയിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ ഭാര്യയിൽ നിന്നു തന്നെ കൂടുതൽ വിവരങ്ങൾ ആരാഞ്ഞു അറിയുവാനുള്ള ശ്രമത്തിലാണ് പോലീസ് ഉള്ളത്. ഭാര്യയെ കൂടുതൽ ചോദ്യം ചെയ്യും. അതി ക്രൂരമായ കൊലപാതകം തന്നെയാണ് ഭാര്യ നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























