സോണിയാ ഗാന്ധിയുടെ ശകാരം ഏറ്റു, മോഡിയെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി

മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ചിരുന്ന ശശി തരൂര്‍ എംപി ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്ത്. മോഡിയെ എപ്പോഴും പ്രശംസിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തന്നെ തരൂരിനെ പരസ്യമായി ശാസിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ശശീതരൂര്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തി.
വലിയ പ്രസംഗങ്ങള്‍ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി അവ നടപ്പാക്കുന്ന കാര്യത്തില്‍ ഏറെ പിന്നാക്കമാണെന്നു ശശി തരൂര്‍ പറഞ്ഞത്. വലിയ ആശയങ്ങളൊക്കെ മോഡി മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ അവ നടപ്പാക്കാന്‍ ശ്രദ്ധ കാണിക്കുന്നില്ല. സ്വകാര്യ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു തരൂര്‍.
രോഗം കണ്ടുപിടിച്ചിട്ട് ചികില്‍സ നടത്താന്‍ അറിയാത്ത ഡോക്ടറുടെ സ്ഥിതിയാണ് മോഡിക്ക്. സ്വച്ഛ് ഭാരത് പോലുള്ള കാര്യങ്ങള്‍ വെറും ഫോട്ടോയെടുക്കല്‍ ചടങ്ങു മാത്രമായി മാറിപ്പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാക്കിസ്ഥാനില്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ അധികാരം ഉപയോഗിക്കാന്‍ കഴിയാത്ത കാലത്തോളം ആ രാജ്യവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയില്ലെന്നും തരൂര്‍ പറഞ്ഞു.
ഇന്ത്യയില്‍ രാജ്യരക്ഷയ്ക്കാണ് പട്ടാളത്തില്‍ ചേരുന്നത്. പാക്കിസ്ഥാനിലാകട്ടെ രാജ്യം ഭരിക്കുന്നതിനും. ഇന്ത്യയില്‍ രാജ്യത്തിന് ഒരു സേനയുണ്ട് എന്നതാണ് സ്ഥിതിയെങ്കില്‍ പാക്കിസ്ഥാന്റെ കാര്യത്തില്‍ പട്ടാളത്തിന് ഒരു രാജ്യമുണ്ട് എന്നതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























