അഞ്ച് വര്‍ഷത്തിന് ശേഷം വിദേശത്ത് നിന്നും മടങ്ങിയെത്തിയ ഭര്‍ത്താവുമായി തിരികെ വിട്ടിലേക്ക് പോകുന്നതിനിടെ സംഭവിച്ച ദുരന്തം! തനിക്ക് തന്നെ ഭർത്താവിനെ കൊണ്ട് വരണമെന്ന് സന്തോഷത്തോടെ ഇറങ്ങിയപ്പോൾ അറിഞ്ഞില്ല അത് അവസാനയാത്ര ആകുമെന്ന്.. വെള്ളപുതച്ച ശരീരമായി ശ്യാമളയുടെ മൃതദേഹം വീട്ടിലെത്തുമ്പോൾ ഉറ്റവർക്ക് അത് താങ്ങാനായില്ല... കല്യാണ വീടിന്റെ സന്തോഷം കെട്ടടങ്ങിയത് നിമിഷങ്ങൾക്കുള്ളിൽ...

വിദേശത്ത് നിന്നെത്തിയ ഭര്‍ത്താവുമായി വിമാനത്താവളത്തില്‍ നിന്നും മടങ്ങവെയുണ്ടായ വാഹനാപകടത്തില്‍ ഭാര്യ മരിച്ചു. ചങ്ങനാശ്ശേരി പെരുന്ന തോപ്പില്‍ വീട്ടില്‍ ശ്യാമളയാണ് (60) മരിച്ചത്. തിരുമല ഉമാമഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ശേഷം രാത്രി 11 മണിയോടെയാണ് ഇവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് തിരിച്ചത്. അവിടെ നിന്നും ഭര്‍ത്താവും സഹോദരനുമൊപ്പം മടങ്ങിവരവെ ഉണ്ടായ അപകടത്തിലാണ് ശ്യാമളയുടെ അകാല വിയോഗം സംഭവിച്ചത്. അപകടത്തില്‍ ഭര്‍ത്താവ് ദാമോദരനേയും സഹോദരനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മകന്റെ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു ദാമോരന്‍ നാട്ടിലെത്തിയത്. മകന്‍ ദീപക്ക് കുവൈത്തിലാണ് ജോലി ചെയ്യുന്നത്. ശ്യാമളയുടെ വിയോഗം കുടുംബത്തിന് വലിയ ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളത്. അഞ്ച് വര്‍ഷത്തിന് ശേഷം വിദേശത്ത് നിന്നും മടങ്ങിയെത്തിയ ഭര്‍ത്താവുമായി തിരികെ വിട്ടിലേക്ക് പോകവെയായിരുന്നു അപകടം. ഖത്തറില്‍ ഡ്രൈവറായി ജോലി നോക്കുന്ന ശ്യാമളയുടെ ഭര്‍ത്താവ് നാട്ടിലെത്തിയ ശേഷം ടാക്‌സി പിടിച്ചാണ് സാധാരണ വീട്ടിലേക്ക് വരുന്നത്. എന്നാല്‍ ഇത്തവണ ഭര്‍ത്താവിനെ വിളിക്കാന്‍ ശ്യാമള വിമാനത്താവളത്തിലേക്ക് പോകുവാന്‍ തീരുമാനിക്കുകയായിരുന്നു. സഹോദരന്‍ അനില്‍ കുമാറിനൊപ്പമായിരുന്നു ശ്യാമളയുടെ യാത്ര.
https://www.facebook.com/Malayalivartha

























