RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു

നേമത്ത് വീണ്ടും താമര വിരിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 3800 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹത്തിന്റെ ജയം. ഇക്കുറി തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ് നേമം. ചരിത്രത്തിലാദ്യമായി എൻഡിഎ പ്രതിനിധിയായി ഒ രാജഗോപാൽ നിയമസഭയിലേക്കെത്തിയ മണ്ഡലം കൂടിയാണ് നേമം.
നേരത്തെ വോട്ട് എണ്ണി തുടങ്ങിയത് മുതല്‍ തന്നെ രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിൽ ആദിപത്യം സ്ഥാപിച്ചിരുന്നു. മന്ത്രി വി ശിവൻകുട്ടിയെയും കോൺഗ്രസിന്റെ കെ എസ് ശബരിനാഥനെയും പരാജയപ്പെടുത്തിക്കൊണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ മുന്നേറ്റം. ശിവൻകുട്ടിക്ക് 39147 വോട്ടാണ് നേടാനായത്. ശബരിനാഥൻ 23099 വോട്ടും നേടി.
https://www.facebook.com/Malayalivartha
























