വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആശുപത്രിയില്‍ നിന്നുമുള്ള വീഡിയോ പങ്കുവെച്ച് തൃക്കാക്കര സ്ഥാനാര്‍ഥിയും മുന്‍ ബിഗ്‌ബോസ് താരവുമായ അഖില്‍ മാരാര്‍. ഭാര്യ രാജലക്ഷ്മിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് അഖില്‍ വോട്ടെണ്ണല്‍ ദിവസം ആശുപത്രിയില്‍ ചിലവഴിക്കുന്നത്.
''എല്ലാവരും ഇലക്ഷന്‍ ആഘോഷത്തിലായിരിക്കും. റിസള്‍ട്ട് ഒക്കെ ആഘോഷിച്ച് ഞങ്ങളും ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ ആഘോഷ ടീമുകള്‍ക്കും ഹാപ്പി ആഘോഷം. ഞങ്ങള്‍ ആശുപത്രിയില്‍ ആഘോഷിക്കും. അപ്പോള്‍ ആഘോഷിക്ക്'', സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ അഖില്‍ പറഞ്ഞു.
'ഞങ്ങള്‍ക്കും വന്ന് കാണണം എന്നുണ്ടായിരുന്നു, പക്ഷേ ആശുപത്രിയാലിപ്പോയി' ചെറുചിരിയോടെ രാജലക്ഷ്മി പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി രാജലക്ഷ്മി ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha
























