VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ

തലസ്ഥാനം ഉറ്റുനോക്കിയ തീപാറുന്ന ത്രികോണ പോരാട്ടത്തിനൊടുവിൽ വട്ടിയൂർക്കാവ് മണ്ഡലം യു.ഡി.എഫ് തിരിച്ചുപിടിച്ചു. കോൺഗ്രസിന്റെ കരുത്തനായ നേതാവ് കെ. മുരളീധരൻ 2,796 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നിലവിലെ എം.എൽ.എ വി.കെ. പ്രശാന്തിനെ പരാജയപ്പെടുത്തിയത്. അവസാന നിമിഷം വരെ ആവേശം നിലനിന്ന വോട്ടെണ്ണലിൽ തലനാരിഴയ്ക്കാണ് മുരളീധരൻ വിജയതീരമണിഞ്ഞത്.
2016-ൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എൽ.ഡി.എഫിനെ, 2019-ലെ ഉപതിരഞ്ഞെടുപ്പിലൂടെ ഒന്നാം സ്ഥാനത്തെത്തിച്ച മേയർ ബ്രോ വി.കെ. പ്രശാന്തിന് ഇത്തവണ മണ്ഡലം കൈവിടേണ്ടി വന്നു. 2021-ൽ 21,515 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിന് ജയിച്ച പ്രശാന്തിനെയാണ് കെ. മുരളീധരൻ അട്ടിമറിച്ചത്. മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പി സ്ഥാനാർത്ഥിയായി എത്തിയതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. എൻ.ഡി.എ പിടിച്ച വോട്ടുകൾ ഇരുമുന്നണികളുടെയും ലീഡ് നിലയിൽ നിർണ്ണായക സ്വാധീനം ചെലുത്തി. നഗരസഭാ വാർഡുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ പ്രശാന്തും മുരളീധരനും മാറി മാറി ലീഡ് ചെയ്തെങ്കിലും അവസാന ഘട്ടത്തിൽ കെ. മുരളീധരൻ ലീഡ് നിലനിർത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























