പിറവത്ത് ഇക്കുറിയും അനൂപ് തന്നെ

പിറവം നിയോജക മണ്ഡലത്തില്‍ ഇക്കുറിയും യു.ഡി.എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന് വിജയം. നിയമസഭ തെരഞ്ഞെടുപ്പില്‍ 44681 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് വിജയിച്ചത്.
അനൂപ് ജേക്കബ് 89551 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സാബു കെ ജേക്കബ് 44870 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി എബ്രഹാം 14861 വോട്ടുകളും നേടി. കേരള കോണ്‍ഗ്രസ് ചരിത്രത്തിലെ അതികായരില്‍ ഒരാളായ ടി.എം ജേക്കബിലൂടെ നിയമസഭയില്‍ ഏറെ ശ്രദ്ധേയമായ ചരിത്രമുള്ള മണ്ഡലമാണ് പിറവം. ടി എം ജേക്കബിന് ശേഷം മകന്‍ അനൂപ് ജേക്കബ് 2012 മുതല്‍ പിറവത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നു.
പിറവത്ത് ഇക്കുറി എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വാശിയേറിയ പോരാട്ടം ദൃശ്യമായിരുന്നു. അനൂപ് ജേക്കബ് മണ്ഡലത്തില്‍ ജനകീയനാണെങ്കില്‍ എല്‍ഡിഎഫിനായി മത്സരിച്ച കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി സാബു കെ ജേക്കബ് നഗരസഭ മുന്‍ ചെയര്‍മാനാണ് എന്ന പ്രത്യേകതയുണ്ടായിരുന്നു. ട്വന്റി 20യും എത്തിയതോടെ പിറവത്തെ പോരിന് വീര്യം കൂടി.
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 25,364 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അനൂപ് ജേക്കബ് പിറവത്ത് ജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. സിന്ധുമോള്‍ ജേക്കബിന് അന്ന് 59,692 വോട്ട് മാത്രമെ നേടാനായിരുന്നുള്ളൂ. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്ക് മുന്നണി മാറ്റം നടത്തിയതോടെ പരമ്പരാഗതമായി മത്സരിക്കുന്ന പാര്‍ട്ടി സീറ്റ് സിപിഎം വിട്ടുകൊടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























