'നമ്മള്‍ ഒന്നാണ്, എല്ലാ പ്രതിസന്ധികളെയും ഒരുമിച്ച് നേരിടും'; കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ അഭിനന്ദിച്ച് ശശി തരൂര്‍

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ജയ്ശങ്കര്‍ മികച്ച വിദേശനയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതേ സ്പിരിറ്റില്‍ പ്രവര്‍ത്തിക്കേണ്ടിവരുമെന്നും തരൂര്‍. നമ്മള്‍ ഒന്നാണ്, എല്ലാ പ്രതിസന്ധികളെയും ഒരുമിച്ച് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈനിലെ വിദേശകാര്യ ഉപദേശക സമിതിയുടെ സര്‍വകക്ഷിയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു തരൂര്‍.
യുക്രൈന്‍-റഷ്യ യുദ്ധത്തെക്കുറിച്ചും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനെക്കുറിച്ചും വിദേശകാര്യ മന്ത്രാലയം സര്‍വകക്ഷിയോഗം ചേര്‍ന്നിരുന്നു. വിദേശകാര്യമന്ത്രി ഡോ.എസ്.ജയ്ശങ്കറിന്റെ അധ്യക്ഷതയിലാണ് യോഗം. വിദേശകാര്യ മന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും വ്യക്തമായ മറുപടി നല്‍കി. ഇതിന് ജയശങ്കറിനോട് നന്ദി പറയുന്നു എന്നും തരൂര്‍ പറഞ്ഞു.
വിവിധ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും ശശി തരൂരും യോഗത്തില്‍ പങ്കെടുത്തു. ചൈനയും പാകിസ്താനും റഷ്യയുമായി അടുക്കുന്ന കാര്യം വിദേശകാര്യ മന്ത്രാലയത്തിന്റെ യോഗത്തില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചെങ്കിലും യുക്രൈയ്‌നില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്ന് ജയശങ്കര്‍ പറഞ്ഞു. കേന്ദ്ര പ്രതികരണം ലഭിക്കാന്‍ വൈകിയെന്നും മറുപടി ആശയക്കുഴപ്പത്തിലാക്കിയെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ജയശങ്കറിന്റെ നേതൃത്വത്തിലുള്ള 21 അംഗ കമ്മിറ്റിയാണ് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ലയ്ക്കൊപ്പം അവതരണം നടത്തിയത്. ആറ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി ഒമ്ബത് എംപിമാര്‍ യോഗത്തില്‍ പങ്കെടുത്തു. യുക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സര്‍ക്കാരിനെ ചോദ്യം ചെയ്യുന്ന ശിവസേനയുടെ രാജ്യസഭാംഗം പ്രിയങ്ക ചതുര്‍വേദിയും പട്ടികയില്‍ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha

























