കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; ഇ.ഡി കസ്റ്റഡിയിലിരിക്കുന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ കസ്റ്റഡി കാലാവധി നീട്ടി; മാര്‍ച്ച് ഏഴുവരെ കസ്റ്റഡിയില്‍ തുടരും

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കസ്റ്റഡിയിലിരിക്കുന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ കസ്റ്റഡി കാലാവധി നീട്ടി. മാര്‍ച്ച് ഏഴുവരെ ഇഡി കസ്റ്റഡിയില്‍ തുടരും. നേരത്തെ പ്രത്യേക കോടതി നവാബ് മാലിക്കിനെ മാര്‍ച്ച് മൂന്നുവരെ ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. ദാവൂദ് ഇബ്രാഹിമിന് ബന്ധമുള്ള കള്ളപ്പണക്കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ ആഴ്ച മന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്.
ചൊവ്വാഴ്ചയാണ് അറസ്റ്റ് ചോദ്യം ചെയ്തുള്ള ഇദ്ദേഹത്തിന്റെ ഹരജി ബോംബേ ഹൈക്കോടതി കേള്‍ക്കാന്‍ സമ്മതിച്ചത്. ഹരജിയില്‍ ഇദ്ദേഹത്തിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും അതിനാല്‍ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തനിക്ക് സമന്‍സയച്ച ഫെബ്രുവരി 23ന് തന്നെ അറസ്റ്റ് ചെയ്തത് കേന്ദ്രഏജന്‍സിയെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തതിന്റെ തെളിവാണെന്നും ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തെ മാത്രമല്ല, രാജ്യത്തിന്റെ പലഭാഗത്തും രാഷ്ട്രീയ എതിരാളികളെ കേന്ദ്രഏജന്‍സികള്‍ വേട്ടയാടുന്നുണ്ടെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha

























