മലപ്പുറത്ത് വിദ്യാര്‍ത്ഥിനി ബസ്സില്‍ നിന്ന് തെറിച്ചുവീണ സംഭവം; ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു, സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

മലപ്പുറം തിരൂരങ്ങാടി ഗവണ്മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി കഴിഞ്ഞദിവസം ബസ്സില്‍ നിന്നും തെറിച്ചുവീണ സംഭവത്തില്‍ നടപടിയെടുത്ത് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ഡിലൈറ്റ് എന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇന്നു രാവിലെ എട്ടു മണിയോടെ തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എംപി. അബ്ദുല്‍ സുബൈറിന്റെ നിര്‍ദ്ദേശപ്രകാരം എം വിഐ എം.കെ പ്രമോദ് ശങ്കര്‍ ബസ് കക്കാട് വെച്ച് പരിശോധിക്കുകയും അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിന് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. കൂടാതെ പ്രോസിക്യൂഷന്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.
വിദ്യാര്‍ത്ഥിനി ബസില്‍നിന്നു തെറിച്ചുവീണ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വിദ്യാര്‍ത്ഥിനി ബസില്‍ നിന്ന് തെറിച്ചുവീണതിനെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ രാവിലെയും വൈകുന്നേരവും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ പരിസരങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























