ധാരണയാകാതെ റഷ്യ- യുക്രെയിന്‍ രണ്ടാം ചര്‍ച്ചയും.....സൈനിക സന്നാഹങ്ങള്‍ തകര്‍ത്ത് യുക്രെയിനെ നിര്‍വീര്യമാക്കും വരെ ആക്രമണം തുടരുമെന്ന് റഷ്യ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതിനു പിന്നാലെ യുക്രെയിനുമായുള്ള രണ്ടാം സമാധാന ചര്‍ച്ച ഇന്നലെ വൈകി നടന്നു.... യുക്രെയിന്റെ ആയുധ സന്നാഹങ്ങള്‍ അപ്പാടെ തകര്‍ക്കുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി

ധാരണയാകാതെ റഷ്യ- യുക്രെയിന്‍ രണ്ടാം ചര്‍ച്ചയും......യുക്രെയിനെ നിര്‍വീര്യമാക്കും വരെ ആക്രമണം... സൈനിക സന്നാഹങ്ങള്‍ തകര്‍ത്ത് യുക്രെയിനെ നിര്‍വീര്യമാക്കും വരെ ആക്രമണം തുടരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതിനു പിന്നാലെ യുക്രെയിനുമായുള്ള രണ്ടാം സമാധാന ചര്‍ച്ച ഇന്നലെ വൈകി ബെലറൂസില്‍ നടന്നു.
അതേസമയം സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ യുക്രെയിനെ അനുവദിക്കാമെന്ന് റഷ്യ സമ്മതിച്ചെങ്കിലും ആക്രമണം അവസാനിപ്പിക്കുന്നതില്‍ ധാരണയായില്ല. എന്നാല്‍, മൂന്നാമതും ചര്‍ച്ചയ്ക്ക് തീരുമാനമായി.അടിയന്തര വെടിനിറുത്തലാണ് യുക്രെയിന്‍ പ്രധാനമായും ആവശ്യപ്പെട്ടത്. പക്ഷേ, റഷ്യ വഴങ്ങിയില്ല.
അതിനിടെ, ആക്രമണം നിറുത്തി മുഖാമുഖമിരുന്ന് ചര്‍ച്ചയ്ക്ക് യുക്രെയിന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പുട്ടിനെ ക്ഷണിച്ചു. ഇന്നലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായുള്ള ഫോണ്‍ ചര്‍ച്ചയിലാണ് പുട്ടിന്‍ നിലപാട് ആവര്‍ത്തിച്ചു. യുക്രെയിന്റെ ആയുധ സന്നാഹങ്ങള്‍ അപ്പാടെ തകര്‍ക്കുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും പറഞ്ഞു.
തുറമുഖ നഗരമായ ഖേഴ്‌സണ്‍ പൂര്‍ണ നിയന്ത്രണത്തിലായെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവിലും ആക്രമണം രൂക്ഷമാണ്.
ചെര്‍ണീവില്‍ ജനവാസ മേഖലയില്‍ ഇന്നലെ രാത്രിയുണ്ടായ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. രണ്ട് സ്‌കൂളുകളും നാലു വീടും തകര്‍ന്നു. ഖാര്‍ക്കീവില്‍ 34 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. ചെര്‍ണിഹീവ്, സാപോറിഷിയ, ഒഡേസ നഗരങ്ങളിലും റഷ്യന്‍ ആക്രമണം.മരിയുപോള്‍ വളഞ്ഞുതന്ത്രപ്രധാന തെക്കന്‍ തുറമുഖ നഗരമായ മരിയുപോളും റഷ്യന്‍ സേന പൂര്‍ണമായും വളഞ്ഞ് ആക്രമിക്കുകയാണ്.
24 മണിക്കൂര്‍ തുടര്‍ച്ചയായ ആക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. രണ്ട് ദിവസമായി കുടിവെള്ളവും വൈദ്യുതിയും ഇല്ല. റഷ്യന്‍ സേന ട്രെയിനുകള്‍ തകര്‍ക്കുകയും ഹൈവേകള്‍ തടയുകയും ചെയ്തതിനാല്‍ ഭക്ഷ്യ വിതരണം നിലച്ചു. ഈ നൂറ്റാണ്ടിലെ ഏറ്റവും കൊടിയ അഭയാര്‍ത്ഥി ദുരന്തത്തിലേക്കാണ് യുദ്ധം നീങ്ങുന്നത്.
ഏഴു ദിവസത്തിനുള്ളില്‍ അഭയാര്‍ത്ഥികള്‍ 10 ലക്ഷം കവിഞ്ഞത് ഈ നൂറ്റാണ്ടില്‍ ആദ്യമാണ്. ഈ നില തുടര്‍ന്നാല്‍ യുക്രെയിനിലെ 40 ലക്ഷം ജനങ്ങളെങ്കിലും പലായനം ചെയ്യുമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ മുന്നറിയിപ്പു നല്‍കി.
അതേസമയം യുക്രെയിനില്‍ കുടുങ്ങിയ മുഴുവന്‍ ഇന്ത്യക്കാരെയും രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം.
https://www.facebook.com/Malayalivartha

























