തലയ്ക്ക് മുറിവേറ്റ് രക്തം വാര്‍ന്നനിലയില്‍......വീട്ടിലും പുറത്തും സമീപവീടിന്റെ പരിസരത്തും രക്തത്തുള്ളികള്‍... കൊട്ടാരക്കരയില്‍ തനിച്ച് താമസിച്ചിരുന്ന യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....കൊലപാതകമാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം, അന്വേഷണം ഊര്‍ജ്ജിതത്തില്‍

തലയ്ക്ക് മുറിവേറ്റ് രക്തം വാര്‍ന്നനിലയില്‍...... കൊട്ടാരക്കര അന്തമണില്‍ തനിച്ച് താമസിച്ചിരുന്ന യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.... കളപ്പിലാ ജങ്ഷനുസമീപം അമൃതാലയത്തില്‍ അനില്‍കുമാര്‍ (42) ആണ് മരിച്ചത്. തലയ്ക്ക് മുറിവേറ്റ് രക്തംവാര്‍ന്നനിലയില്‍ അടുക്കളയിലാണ് മൃതദേഹം കണ്ടത്. വീട്ടിലും പുറത്തും സമീപവീടിന്റെ പരിസരത്തും രക്തത്തുള്ളികള്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
രണ്ടുദിവസമായി അനില്‍കുമാറിനെ കാണാത്തതിനെ തുടര്‍ന്ന് സമീപം താമസിക്കുന്ന അമ്മ രാജമ്മ നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടത്. വീടിന്റെ മുന്‍വാതിലും പിന്‍വാതിലും അകത്തുനിന്ന് അടച്ചനിലയിലായിരുന്നു.
ആരെങ്കിലും ആക്രമിച്ചതോ വീണുപരിക്കേറ്റതോ ആകാമെന്ന നിഗമനത്തിലാണ് പോലീസ്. വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. എസ്.പി. ഉള്‍പ്പെടെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
അനില്‍കുമാറിന്റെ സുഹൃത്തുക്കളും അയല്‍വാസികളുമായ ചിലരെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. അടുത്തിടെ ചില വസ്തു ഇടപാടുകളും പണമിടപാടുകളും അനില്‍കുമാര്‍ നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഭാര്യ കവിത ഗള്‍ഫിലാണ്. മക്കളായ ദേവീമിത്ര, ദേവാമൃത എന്നിവര്‍ നെടുമണ്‍കാവില്‍ കവിതയുടെ വീട്ടിലാണ്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha

























