സുഹൃത്തിനെ സഹായിക്കാന്‍ ബലി നല്‍കേണ്ടി വന്നത് സ്വന്തം ജീവന്‍..... കൂട്ടുകാരനെ സഹായിക്കാന്‍ ബാങ്ക് വായ്പയെടുത്ത് നല്‍കി വീടും പുരയിടവും ജപ്തിയിലായ മുന്‍പ്രവാസിയായ ഓട്ടോഡ്രൈവര്‍ സുഹൃത്തിന്റെ വീടിനു മുന്നില്‍ തീ കൊളുത്തി ജീവനൊടുക്കി, രാവിലെ ഓട്ടം ഉണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങിയത് അന്ത്യയാത്രയാണന്ന് ആരും കരുതിയില്ല.... വേദന താങ്ങാനാവാതെ കുടുംബം

കരുമാല്ലൂര്‍ കാരുചിറ കുതിരവട്ടത്തു വീട്ടില്‍ പരേതനായ ശ്രീധരന്റെ മകന്‍ എം.എസ്. ഷാജിയാണ് (54) കാഞ്ഞൂര്‍ പള്ളിക്ക് സമീപം സുഹൃത്ത് വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ മുറ്റത്തെത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഇന്നലെ രാവിലെ 8.45 ഓടെയാണ് സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ ഷാജി രാവിലെ 6.30ന് ഓട്ടമുണ്ടെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. സംഭവം നടക്കുമ്പോള്‍ സുഹൃത്തിന്റെ മാതാപിതാക്കള്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
25 വര്‍ഷം ഗള്‍ഫില്‍ ഡ്രൈവറായിരുന്ന ഷാജി അഞ്ചു വര്‍ഷം മുമ്പാണ് മടങ്ങിയെത്തിയത്. ഗള്‍ഫില്‍ ഒപ്പമുണ്ടായിരുന്ന ഈ സുഹൃത്തിന്റെ ടാങ്കര്‍ ലോറിയിലും ഡ്രൈവറായി ജോലി നോക്കി. ഇയാള്‍ക്ക് വേണ്ടി ഷാജി സ്വന്തം വീടും പുരയിടവും ബാങ്കില്‍ പണയം വച്ച് 25 ലക്ഷം രൂപ വായ്പയെടുത്തു നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു.
വായ്പ അടയ്ക്കാതെ വന്നതോടെ വീട് ജപ്തി ചെയ്തു. സുഹൃത്ത് പണം നല്‍കുമെന്ന ഉറപ്പിന്മേല്‍ മറ്റൊരു വീട് വാങ്ങിയെങ്കിലും പണം ലഭിക്കാത്തതിനാല്‍ അവിടെ നിന്നും ഇറങ്ങേണ്ടി വന്നു. പലതവണ സുഹൃത്തിനോട് പണമാവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയ്യാറായിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
വളരെയേറെ നാളായി മനയ്ക്കപ്പടിയില്‍ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു ഷാജിയും ഭാര്യയും മക്കളും. ഇരുവരും തമ്മില്‍ സാമ്പത്തിക പ്രശ്‌നമുള്ളതായി വ്യക്തമായിട്ടില്ലെന്നും അന്വേഷിച്ചു വരികയാണെന്നും പൊലീസ് . അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
"
https://www.facebook.com/Malayalivartha