സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും.... സിപിഎം സെക്രട്ടേറിയറ്റില്‍ അഞ്ച് പുതുമുഖങ്ങള്‍ വരും... രൂപീകരണം ഇന്ന് സമ്മേളനത്തില്‍

സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും.... സിപിഎം സെക്രട്ടേറിയറ്റില്‍ അഞ്ച് പുതുമുഖങ്ങള്‍ വരും... രൂപീകരണം ഇന്ന് സമ്മേളനത്തില്‍.
പുതിയ സംസ്ഥാന കമ്മിറ്റിക്കൊപ്പം സംസ്ഥാന സെക്രട്ടേറിയറ്റും രൂപവത്കരിക്കാനൊരുങ്ങി സി.പി.എം. വെള്ളിയാഴ്ച അവസാനിക്കുന്ന സംസ്ഥാന സമ്മേളനശേഷം സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന സെക്രട്ടറിയെയും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെയും തെരഞ്ഞെടുക്കും. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും കോടിയേരി ബാലകൃഷ്ണന്‍തന്നെ തുടരും.
16 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിനുപുറമെ അഞ്ച് കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം 21 പേര്‍ സംസ്ഥാന സെന്ററിന്റെ ഭാഗമായി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
16ല്‍നിന്ന് 17 ആയി സെക്രട്ടേറിയറ്റിന്റെ അംഗബലം ഉയര്‍ത്തിയേക്കുമെന്നാണ് സൂചന. കേന്ദ്ര കമ്മിറ്റി നിശ്ചയിച്ച 75 വയസ്സ് പരിധി പിന്നിട്ട ആനത്തലവട്ടം ആനന്ദന്‍, കെ.ജെ. തോമസ്, എം.എം. മണി, പി. കരുണാകരന്‍ എന്നിവരാണ് സെക്രട്ടേറിയറ്റില്‍ നിന്ന് ഉറപ്പായും ഒഴിവാക്കുക.
പകരം എം.വി. ജയരാജന്‍, ടി.എന്‍. സീമ, ഗോപി കോട്ടമുറിക്കല്‍, വി.എന്‍. വാസവന്‍ എന്നീ പേരുകളാണ് മുഖ്യമായി പരിഗണിക്കുന്നത്. തിരുവനന്തപുരത്തുനിന്നുള്ള മുതിര്‍ന്ന സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയില്‍ എം. വിജയകുമാര്‍, കൊല്ലത്തുനിന്ന് ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവരുടെ പേരുകളും ചര്‍ച്ചകളിലുണ്ട്. വികസന നയരേഖയിന്മേല്‍ നടന്ന ചര്‍ച്ചക്ക് വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞശേഷമാകും സംസ്ഥാന കമ്മിറ്റി രൂപവത്കരണം.
പ്രായപരിധി വ്യവസ്ഥ, ആരോഗ്യപ്രശ്‌നങ്ങള്‍, പ്രവര്‍ത്തനത്തില്‍ സജീവമല്ലാതിരിക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ നിലവിലെ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് 15 പേരെങ്കിലും ഒഴിവാക്കപ്പെടുമെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha

























