ഇത്രയും പ്രതീക്ഷിച്ചില്ല... റഷ്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മേജര്‍ ജനറല്‍ യുക്രെയ്‌നില്‍ കൊല്ലപ്പെട്ടു; സൈന്യം സ്ഥിരീകരണം വന്നതോടെ ഞെട്ടിത്തരിച്ച് റഷ്യന്‍ ജനത; മരണ കാരണം സൈന്യം വെളിപ്പെടുത്തിയില്ല; സൈനിക നേതാവിന്റെ മരണം സംബന്ധിച്ച് ആശയകുഴപ്പം

റഷ്യയ്ക്ക് കനത്ത തിരിച്ചടിയായി റഷ്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മരണം. റഷ്യന്‍ സൈന്യത്തിലെ മേജര്‍ ജനറല്‍ ആന്ദ്രെ സുഖൊവെത്‌സ്‌കി (47) യുക്രെയ്‌നില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യം സ്ഥിരീകരിച്ചു. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നു സൈന്യം വ്യക്തമാക്കിയിട്ടില്ല. യുക്രെയ്ന്‍ ആക്രമണത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന സുഖൊവെത്‌സ്‌കി റഷ്യയുടെ സിറിയന്‍ ദൗത്യത്തിലും പങ്കാളിയായിരുന്നു.
അതേസമയം യുക്രെയ്ന്‍, റഷ്യ യുദ്ധം ഒരാഴ്ച പിന്നിടുമ്പോള്‍ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും തമ്മില്‍ രണ്ടാംഘട്ട ചര്‍ച്ച തുടങ്ങി. സമാധാനചര്‍ച്ച നടക്കുന്നുണ്ടെങ്കിലും പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ തുറന്നടിച്ചു. ഏറ്റവും മോശം വരാനിരിക്കുന്നതേയുള്ളൂവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും മുന്നറിയിപ്പു നല്‍കി.
പുടിനുമായി ഒന്നരമണിക്കൂര്‍ ടെലിഫോണ്‍ ചര്‍ച്ച നടത്തിയശേഷമാണ് അദ്ദേഹം ആശങ്ക പങ്കുവെച്ചത്. കൂടുതല്‍ സൈനികസഹായം ലഭിച്ചില്ലെങ്കില്‍ യുക്രെയ്ന്‍ വീഴുമെന്നും അങ്ങനെ സംഭവിച്ചാല്‍ യൂറോപ്പിന്റെ മറ്റുഭാഗങ്ങളിലും റഷ്യ കടന്നുകയറുമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി പാശ്ചാത്യരാജ്യങ്ങളോടായി പറഞ്ഞു.
അയല്‍രാജ്യമായ ബെലാറുസില്‍ ബ്രസ്റ്റ് മേഖലയിലെ ബെലോവെഷ്‌കയ പുഷ്ചയാണ് റഷ്യ യുക്രെയ്ന്‍ ചര്‍ച്ചാവേദി. ചര്‍ച്ചയ്ക്കായി പ്രതിനിധികളെ അയച്ചതായി യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഉപദേശകന്‍ മിഖേയലോ പൊടോല്‍യക് പറഞ്ഞു. മരുന്നും ചികിത്സയും ഉള്‍പ്പെടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുമെന്നതുപോലുള്ള ചെറിയ പ്രതീക്ഷകള്‍മാത്രമേ ചര്‍ച്ചയെക്കുറിച്ചുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയ്ക്കിടയിലും സൈനികനീക്കങ്ങള്‍ കുറയ്ക്കാന്‍ റഷ്യ തയ്യാറായിട്ടില്ല. തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചര്‍ച്ചയ്ക്കുശേഷവും റഷ്യ ആക്രമണം കടുപ്പിച്ചിരുന്നു.
യുദ്ധത്തില്‍ ഇതുവരെ 498 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 1,600 പട്ടാളക്കാര്‍ക്ക് പരിക്കേറ്റതായും 2,890 യുക്രെയ്ന്‍ സൈനികരെ വധിച്ചതായും റഷ്യ അറിയിച്ചു. ഫെബ്രുവരി 24ന് യുക്രെയ്‌നിലേക്ക് അധിനിവേശം തുടങ്ങിയശേഷം റഷ്യയുടെ ഭാഗത്തുനിന്നുള്ള ആദ്യ സ്ഥിരീകരണമാണിത്.
യുദ്ധത്തിന്റെ എട്ടാം ദിവസം തെക്കന്‍ യുക്രെയ്ന്‍ നഗരമായ ഖേര്‍സണ്‍ റഷ്യ പിടിച്ചെടുത്തു. ഇവിടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിയന്ത്രണം റഷ്യന്‍സേന ഏറ്റെടുത്തു. ഹാര്‍കിവിലും കീവിലും റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ 34 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ സ്ഥിരീകരിച്ചു. തുറമുഖനഗരമായ മരിയൊപൊള്‍ റഷ്യ വളഞ്ഞതായും സ്ഥിരീകരണമുണ്ട്. 350 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും 2000 പേര്‍ക്ക് പരിക്കേറ്റതായും യുക്രെയ്ന്‍ അടിയന്തരവിഭാഗം അറിയിച്ചു. പത്തുലക്ഷം പേര്‍ ഇതിനോടകം യുക്രെയ്ന്‍ വിട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
യുക്രെയ്‌നിലെ സംഘര്‍ഷ പ്രദേശങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് റഷ്യയിലെത്താന്‍ പ്രത്യേക ബസുകള്‍ റഷ്യ സജ്ജീകരിചചു. കാര്‍കോവ്, സുമി നഗരങ്ങളില്‍നിന്ന് റഷ്യയിലെ ബെല്‍ഗ്രേഡിലെത്താന്‍ 130 ബസുകള്‍ തയ്യാറായതായി റഷ്യന്‍ പ്രതിരോധകേന്ദ്രം മേധാവി ജനറല്‍ മിഖേല്‍ മിസിന്റ്‌സേവ് വ്യാഴാഴ്ച അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി ബുധനാഴ്ച ചര്‍ച്ച നടത്തിയിരുന്നു.
"
https://www.facebook.com/Malayalivartha

























