സര്‍ക്കാരില്‍ നിന്നു ലഭിച്ച പണത്തിന്റെ വിഹിതം നല്‍കിയില്ല... മകളുടെ കാല്‍ തല്ലിയൊടിച്ച അച്ഛന്‍ അറസ്റ്റില്‍, മകള്‍ ആശുപത്രിയില്‍ ചികിത്സയില്‍

സര്‍ക്കാരില്‍ നിന്നു ലഭിച്ച പണത്തിന്റെ വിഹിതം നല്‍കിയില്ല... മകളുടെ കാല്‍ തല്ലിയൊടിച്ച അച്ഛന്‍ അറസ്റ്റില്‍. വീടുനിര്‍മിക്കുന്നതിന് സര്‍ക്കാരില്‍ നിന്നു ലഭിച്ച പണത്തിന്റെ പങ്കു നല്‍കിയില്ലെന്നാരോപിച്ചാണ് മകളുടെ കാല്‍ തല്ലിയൊടിച്ചത്.
നെടുങ്ങോലം കൂനയില്‍ ബിന്ദുവിലാസത്തില്‍ അജയനെ(47)യാണ് പിടികൂടിയത്. മകള്‍ അഞ്ജുവിന്റെ കാലാണ് ഇയാള്‍ കട്ടിളകൊണ്ട് അടിച്ചൊടിച്ചത്. കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായ ഇവര്‍ നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
അഞ്ജുവിന് പരവൂര്‍ നഗരസഭയില്‍നിന്നു വീടുനിര്‍മാണത്തിന് സഹായം ലഭിച്ചിരുന്നു. വീടിന്റെ പണി തുടങ്ങുകയും ചെയ്തു. ഏറെക്കാലമായി വീട്ടില്‍നിന്നു മാറി പാരിപ്പള്ളിയില്‍ താമസിക്കുകയായിരുന്ന അജയന്‍ ഇക്കാര്യമറിഞ്ഞെത്തി പണത്തിന്റെ പങ്ക് ആവശ്യപ്പെട്ടു.
കൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മകളെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡില്‍.
"
https://www.facebook.com/Malayalivartha

























