ഡോക്ടറുടെ കൈയിൽ നിന്നും ലക്ഷങ്ങൾ തട്ടാൻ നോക്കിയ സുന്ദരികൾക്ക് പിന്നിൽ വിദേശത്തുള്ള അയാൾ... യുവതികളുടെ കെണിയിൽ വീണാൽ പിന്നെയുള്ള ഡീലിങ് വിദേശത്ത് നിന്നും... രണ്ട് യുവതികള്‍ക്ക് പിന്നിലുള്ള പുരുഷനെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നു

ഹണിട്രാപ്പിൽ കുടുക്കി പണം കണ്ടെത്താൻ ശ്രമിക്കുന്നത് ഇപ്പോൾ നിത്യസംഭവമായി മാറുകയാണ്. ദിവസങ്ങൾക്ക് മുൻപായിരുന്നു ഡോക്ടറെ പെടുത്തി പണം തട്ടാൻ ശ്രമിച്ചത്. സംഭവത്തിൽ യുവതികൾക്ക് പിന്നിൽ വിദേശത്തുള്ള യുവാവ് ഉണ്ടെന്നാണ് കണ്ടെത്തൽ. കേസില്‍ വിദേശത്തുനിന്നു വിളിച്ച പുരുഷനെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നു. അറസ്റ്റിലായ രണ്ട് യുവതികള്‍ക്ക് പുറമേ, ഹണിട്രാപ്പ് കേസില്‍ ഇയാള്‍ക്കും പ്രധാന പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. പണം ആവശ്യപ്പെട്ട് വിദേശത്തുനിന്ന് നിരന്തരം വിളിച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നതും ഇയാളാണ്.
എന്നാല്‍ ഇയാളുടെ പേര് മാത്രമാണ് അറസ്റ്റിലായ യുവതികള്‍ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. യുവതികളെ കൂടുതല്‍ ചോദ്യംചെയ്ത് വിശദമായ അന്വേഷണം നടത്തുന്നതോടെ തട്ടിപ്പ് ആസൂത്രണം ചെയ്ത പുരുഷനെ കണ്ടെത്താനാകുമെന്നാണ് പോലീസ് പറയുന്നത്. വാട്‌സാപ്പ് സന്ദേശങ്ങളുടെ പേരില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ കായംകുളം സ്വദേശിനി നിസ(29) മണ്ണുത്തി സ്വദേശിനി നൗഫിയ(27) എന്നിവരാണ് കഴിഞ്ഞദിവസം തൃശ്ശൂരില്‍ പിടിയിലായത്. ഡോക്ടര്‍ക്ക് വാട്‌സാപ്പില്‍ നിരന്തരം സന്ദേശങ്ങളയക്കുകയും, പിന്നീട് തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങളയച്ചെന്ന് പറഞ്ഞ് പരാതി നല്‍കുമെന്നുമായിരുന്നു ഭീഷണി. മണ്ണുത്തി സ്വദേശിയായ നൗഫിയയാണ് ഡോക്ടര്‍ക്ക് വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഇവര്‍ പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങി. പിന്നാലെ വിദേശത്തുനിന്നുള്ള ഒരു നമ്പരില്‍നിന്ന് ഒരു പുരുഷനും ഡോക്ടറെ ബന്ധപ്പെട്ടു. ഡോക്ടര്‍ അയച്ച സന്ദേശങ്ങളെല്ലാം യുവതി ഇയാള്‍ക്ക് നല്‍കിയിരുന്നു. വിദേശത്തുനിന്നുള്ളയാള്‍ ഈ സന്ദേശങ്ങളെല്ലാം ഡോക്ടര്‍ക്ക് അയച്ചുനല്‍കുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
https://www.facebook.com/Malayalivartha

























