വാങ്ങുന്ന ശമ്പളത്തിന് അല്‍പമെങ്കിലും കൂറ്! ഇതെന്താ പശു തൊഴുത്തോ? സ്വയം ചൂലെടുത്ത് ഗണേഷ് കുമാർ ഇറങ്ങി!

“ആശുപത്രികളില്‍ കോടികള്‍ മുടക്കി സൗകര്യമൊരുക്കി തരുമ്പോള്‍ അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ജീവനക്കാര്‍ക്കുണ്ട്,” പത്തനാപുരം തലവൂരിലെ ആയുര്‍വേദ ആശുപത്രിയിലെ വൃത്തിഹീനമായ അന്തരീക്ഷം കണ്ട ഗണേഷ് കുമാര്‍ എംഎല്‍എ ഡോക്ടർമാർക്ക് നേരെ പൊട്ടിത്തെറിച്ചതിങ്ങനെയാണ്. ആശുപത്രിയില്‍ വൃത്തിയില്ലെന്ന പരാതിയെ തുടര്‍ന്ന് പരിശോധനക്കെത്തിയതായിരുന്നു എംഎല്‍എ. അപ്പോൾ കണ്ടതോ വളരെയേറെ പ്രകോപിപ്പിക്കുന്നതും.
പത്തനാപുരത്ത് അടുത്തിടെ മൂന്ന് കോടി ചിലവഴിച്ച് നിർമിച്ച സര്‍ക്കാര്‍ ആശുപത്രിയില്‍ നടനും എംഎൽഎയുമായ ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന. ആശുപത്രി പരിസരം വൃത്തി ഹീനമായി കിടക്കുന്നവെന്ന പരാതിയിലായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. ഫാർമസിയും ഓഫിസും അടക്കമുള്ള സ്ഥലങ്ങൾ വൃത്തിഹീനമായി കിടക്കുന്നത് കണ്ട് താരം തന്നെ ഒടുവില്‍ ചൂലെടുത്ത് തറ തൂത്തുവാരി. ഇതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
ഒന്ന് തുടച്ച് വൃത്തിയാക്കാന്‍ പോലും ശ്രമിക്കുന്നില്ലെന്ന് പൊട്ടിയ മരുന്ന് കുപ്പികളുടെ അവശിഷ്ടം ചൂണ്ടിക്കാണിച്ച് ഗണേഷ് കുമാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പണം വെറുതെ കളയാനുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ മുറിയിലും കയറി തറ മുതൽ പരിശോധിച്ച എംഎല്‍എ ആശുപത്രി അധികൃതര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു നടത്തിയത്. പ്രത്യേകം നല്‍കിയ പല ഉപകരണങ്ങളും ഉപയോഗ ശൂന്യമായിരുന്നതും തുരുമ്പെടുത്തതും എംഎല്‍എ ചൂണ്ടിക്കാണിച്ചു. ആശുപത്രി മുഴുവന്‍ പരിശോധിച്ച ഗണേഷ് കുമാര്‍ സ്ഥാപനത്തിലെ പൊടിയും അഴുക്കും ഓരോന്നായി ചൂണ്ടിക്കാണിച്ചു.
പശു കിടക്കുന്നിടം തൊഴുത്തും പട്ടി കിടിക്കുന്നിടം പട്ടിക്കൂടുമാണെന്നും അദ്ദേഹം ദേഷ്യത്തോട് ജീവനക്കാരോട് പറഞ്ഞു. നിങ്ങളുടെ വീട് ഇത്തരത്തിലാണോ സൂക്ഷിക്കാറെന്നും ഗണേഷ്‌കുമാര്‍ ചോദിച്ചു. വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്നും താൻ ഇപ്പോൾ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്ടർമാർക്കും ജോലിക്കാർക്കും ലജ്ജ തോന്നാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ആറുമാസം മുമ്പ് നിര്‍മ്മിച്ച ശൗചാലയങ്ങള്‍ വരെ തകര്‍ന്ന നിലയിലായിരുന്നു. വൃത്തിയാക്കാന്‍ പറ്റാത്തവരെ പിരിച്ചു വിട്ട് പതിയ തൂപ്പുകാരെ നിയമിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എംഎല്‍എ ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ ചിലവഴിച്ച് ഉദ്ഘാടനത്തിന് സജ്ജമായ തലവൂരിലെ ആയുർവേദ ആശുപത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്താൻ എത്തിയതായിരുന്നു ഗണേഷ് കുമാർ.
എംഎല്‍എ ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ ചിലവഴിച്ച് ഉദ്ഘാടനത്തിന് സജ്ജമായ തലവൂരിലെ ആയുർവേ ആശുപത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്താൻ എത്തിയതായിരുന്നു ഗണേശ് കുമാർ. വൃത്തിയില്ലാത്ത അഴുക്കു നിറഞ്ഞ തറയും ആശുപത്രി ഉപകരണങ്ങളും കണ്ട് ഗണേശ് കുമാർ പൊട്ടിത്തെറിച്ചു.
ആറ് മാസം മുമ്പ് തുറന്നു കൊടുത്ത ശൗചാലയങ്ങൾ വരെ പൊട്ടിത്തകർന്നു കിടക്കുന്നത് എംഎൽഎയെ പ്രകോപിതനാക്കി. ഉദ്ഘാടനത്തിന് മന്ത്രി എത്തുന്നതിനു മുമ്പേ ആശുപത്രി വൃത്തിയാക്കിയില്ലെങ്കിൽ അതിന്റെ പരിണിതഫലം എല്ലാവരും കൂടി അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ഉദ്ഘാടനം പോലും നിര്‍വഹിക്കാതെയായിരുന്നു ജനങ്ങള്‍ക്കായി ആശുപത്രി തുറന്നു നല്‍കിയത്. മന്ത്രി ഉദ്ഘാടനത്തിന് എത്തും മുന്‍പ് വൃത്തിയാക്കിയിരിക്കണമെന്നാണ് എംഎല്‍എയുടെ നിര്‍ദേശം.
https://www.facebook.com/Malayalivartha

























