ശുചിമുറിക്കുള്ളിൽ കയറിയപ്പോൾ തോന്നിയ സംശയം! കോഴിക്കോട് ഹോട്ടലിന്റെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെടുത്തു; ഹോട്ടലിലെ മാന്യനായ ജീവനക്കാരൻ പിടിയിൽ...

കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഹോട്ടലിന്റെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെടുത്തതായി പരാതി. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരനായ പശ്ചിമബംഗാളിലെ ഉത്തര്‍ ദനാജ്പുര്‍ സ്വദേശി കൈലാര തുഫൈല്‍ രാജയെ പോലീസ് അറസ്റ്റുചെയ്തു. രാമനാട്ടുകര പാരഡൈസ് ഹോട്ടലില്‍ വൈകീട്ട് ആറുമണിക്കാണ് സംഭവം. ശുചിമുറിക്കുള്ളില്‍ മൊബൈല്‍ ക്യാമറ ഓണ്‍ചെയ്ത് വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാണ് പരാതി. ഫറോക്ക് പോലീസെത്തിയാണ് തുഫൈലിനെ അറസ്റ്റുചെയ്തത്. ഇയാളുടെ മൊബൈല്‍ഫോണും കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha

























