തൃശൂരില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി... ഫിറോസ് താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് മാരകായുധങ്ങളുമായെത്തിയ അക്രമികള്‍, വയറ്റില്‍ കുത്തുകയായിരുന്നു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, ഇന്ന് പുലര്‍ച്ചെയാണ് സംഭവം

യുവാവിനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. തൃശൂര്‍ കേച്ചേരി സ്വദേശി ഫിറോസ്(40) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഫിറോസ് താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് മാരകായുധങ്ങളുമായെത്തിയ അക്രമികള്‍, വയറ്റില്‍ കുത്തുകയായിരുന്നു.
ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയാണ് ഫിറോസ്. ഇയാള്‍ ഒരു തട്ടിപ്പ് കേസിലെ പ്രതിയാണ്. ആക്രമണത്തിന് പിന്നില്‍ രണ്ടംഗ സംഘമാണെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha

























