Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഒട്ടകത്തിന് കുരുക്ക് മുറുക്കി തലസ്ഥാനത്തെ കോടതികള്‍.... പോത്തന്‍കോട് സുധീഷ് കൊലക്കേസിന്റെ സൂത്രധാരന്‍ ഒട്ടകം രാജേഷിനെ 2017 ലെ പൂജപ്പുര വധശ്രമക്കേസില്‍ കസ്റ്റോഡിയല്‍ ട്രയല്‍ ചെയ്യാന്‍ പ്രോസിക്യൂഷന്‍ പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് കോടതിയില്‍... ഒട്ടകമടക്കമുള്ള പ്രതികള്‍ക്ക് കോടതി നോട്ടീസ്

11 MARCH 2022 07:21 AM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

കൈകാലുകള്‍ വെട്ടി മാറ്റി കാല്‍ അര കി. മി.ദൂരെ ബൈക്കില്‍ കൊണ്ടുപോയി വലിച്ചെറിഞ്ഞ് മൃഗീയമായി നടന്ന പോത്തന്‍കോട് സുധീഷ് കൊലക്കേസിന്റെ സൂത്രധാരനും സ്ഥിരം കുറ്റവാളിയുമായ ഒട്ടകം രാജേഷിനെ 2017 ലെ പൂജപ്പുര വധ ശ്രമക്കേസില്‍ കസ്റ്റോഡിയല്‍ ട്രയല്‍ ചെയ്യാന്‍ പ്രോസിക്യൂഷന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച അസി. സെഷന്‍സ് ജഡ്ജി ഷിബു ഡാനിയേല്‍ ഒട്ടകം രാജേഷടക്കമുള്ള പ്രതികള്‍ക്ക് നോട്ടീസയച്ചു. ഒട്ടകത്തിന്റെയും കൂട്ടാളിയുടെയും ജാമ്യം കോടതി റദ്ദാക്കിയിരുന്നു. ഒട്ടകം രാജേഷിനും കൂട്ടാളി വിജയകുമാറിനും ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാരെ ഹാജരാക്കാനുമായി കോടതി 2020 ജനുവരി 13 , ഫെബ്രുവരി 10 , ഡിസംബര്‍ 10 എന്നീ തീയതികളിലായി 3 പ്രാവശ്യം കേസ് പരിഗണിച്ചിട്ടും പൂജപ്പുര പോലീസ് പ്രതികളെയോ ജാമ്യക്കാരെയോ ഹാജരാക്കാത്തതിന് പൂജപ്പുര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ രൂക്ഷമായി ശാസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു.


പൂജപ്പുര വധശ്രമക്കേസില്‍ പല്ലന്‍ സുരേഷ് , ചിറയിന്‍കീഴ് ആഴൂര്‍ വിള വീട്ടില്‍ രാജേഷ് എന്ന ഒട്ടകം രാജേഷ് (32) , വിജയകുമാര്‍ എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികള്‍.


അതേ സമയം 2009 ലെ മംഗലപുരം ശാസ്ത വട്ടം ലാലു കൊലക്കേസില്‍ മുഖ്യ പ്രതിയായ ഒട്ടകം രാജേഷിനെയും 2 കൂട്ടാളികളെയും ഹാജരാക്കാന്‍ തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി എ.എസ്. മല്ലിക വിചാരണ തടവുകാരെ പാര്‍പ്പിച്ചിട്ടുള്ള പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറണ്ടയച്ചു. രണ്ടു മുതല്‍ നാലു വരെയുള്ള പ്രതികളായ രാജേഷ് , തീര്‍ത്ഥം തട്ടി ബിനു എന്ന വിനു , വിനോദ് എന്നിവരാണ് ഈ കേസിലെ ഒട്ടകത്തിന്റെ കൂട്ടു പ്രതികള്‍. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തലിനായാണ് പ്രതികളെ ഹാജരാക്കേണ്ടത്. ലാലു കൊലക്കേസിലെ ഒന്നാം പ്രതി വിനോദ് 2017 ല്‍ മരണപ്പെട്ടു.



2020 ജനുവരി 13 മുതല്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ജാമ്യമില്ലാ അറസ്റ്റു വാറണ്ടുത്തരവുണ്ടായിട്ടും ഒട്ടകം രാജേഷിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യാത്തതാണ് 2021 ഡിസംബര്‍ 11 ന് പട്ടാപ്പകല്‍ നടന്ന പോത്തന്‍കോട് സുധീഷ് കൊലക്കേസടക്കം അനവധി ക്രൈം കേസുകള്‍ ചെയ്യാന്‍ രാജേഷിന് പ്രചോദനമായത്. വധശ്രമക്കേസില്‍ പോത്തന്‍കോട് പോലീസിന് കണ്ടെത്താന്‍ സാധിക്കാത്ത മുഖ്യ പ്രതി സുധീഷിനെയാണ് ഒട്ടകം രാജേഷ് അടങ്ങുന്ന കൊടും ക്രിമിനലുകള്‍ കണ്ടെത്തി കൊലപ്പെടുത്തിയത്. വധശ്രമക്കേസില്‍ സുധീഷിന്റെ 2കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്തിട്ടും സുധീഷിന്റെ ഒളിയിടം കണ്ടെത്താന്‍ പോത്തന്‍കോട് പോലീസിനായില്ല.


2019 ഫെബ്രുവരി 23 ന് ചിറയിന്‍കീഴില്‍ കഞ്ചാവ് കച്ചവടത്തിനിടെ രാജേഷ് സ്വയം നിര്‍മ്മിച്ച 5 നാടന്‍ ബോംബുകളും വാക്കത്തിയുമായി എക്‌സൈസ് പിടിയിലായിരുന്നു. ശത്രു പക്ഷത്തുള്ള തലസ്ഥാന നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് കഞ്ചാവ് കടത്തു കേസില്‍ എക്‌സൈസ് പിടിയിലായത്. 2 കൊലപാതകമുള്‍പ്പെടെ അനവധി വധശ്രമക്കേസ് , കൂലിത്തല്ല് , ക്വട്ടേഷന്‍ ആക്രമണക്കേസുകളിലും പ്രതിയായ രാജേഷ് തിരുവനന്തപുരം സിറ്റി പൂജപ്പുര - റൂറല്‍ ചിറയിന്‍കീഴ്, മംഗലപുരം, പോത്തന്‍കോട് , വാമനപുരം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള ജനങ്ങളുടെ പേടിസ്വപ്നമാണ്. ബോംബു നിര്‍മ്മാണത്തില്‍ വിദഗ്ധനായ ഇയാള്‍ കഞ്ചാവ് മൊത്ത വില്‍പ്പനക്കാരന്‍ കൂടിയാണ്.


ആന്ധ്ര , തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും മാസം തോറും കഞ്ചാവ് കിലോക്കണക്കിന് കടത്തി ക്കൊണ്ടുവന്ന് ചിറയിന്‍കീഴ് , ആഴൂര്‍ , പെരുങ്ങുഴി , പോത്തന്‍കോട് കേന്ദ്രീകരിച്ചുള്ള ചില്ലറ വില്‍പ്പനക്കാര്‍ക്ക് വില്‍പ്പന നടത്തി വരെയാണ് എക്‌സൈസ് പിടിയിലായത്. ജോയിന്റ് , സ്റ്റഫ് എന്നീ കോഡു വാക്കുകളിലാണ് കച്ചവടം നടത്തിവന്നത്.



പ്രായപൂര്‍ത്തിയാകും മുമ്പേ രാജേഷ് മണല്‍ - ക്വാറി മാഫിയ ക്വട്ടേഷന്‍ ഗുണ്ടയായി. 50 ഓളം ക്രൈം കേസുകളില്‍ പ്രതിയാണ്. അടിപിടി കേസില്‍ ചെറു പ്രായത്തില്‍ ജയിലിലായി. പിന്നീട് ക്വട്ടേഷന്‍ സംഘാംഗമായി. ഒരു കൊലക്കേസില്‍ പോലീസ് തെളിവുകള്‍ ഹാജരാക്കാത്തതിനാല്‍ കോടതി വെറുതെ വിട്ടു. ചിറയിന്‍കീഴ് ആഴൂരില്‍ 2018 ല്‍ നടന്ന ആക്രമണക്കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു സ്ഥലത്ത് നിന്നും മുങ്ങി.. ഈ പോലീസ് ആക്രമണ കേസന്വേഷണത്തിന്റെ ഭാഗമായി രാജേഷിന്റെ താവളത്തില്‍ നടത്തിയ റെയ്ഡില്‍ 26 നാടന്‍ ബോംബുകളും 12 വാളുകളും പോലീസ് കണ്ടെത്തി. തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട രാജേഷിനെ ഗുണ്ടാ ആക്റ്റില്‍ ഉള്‍പ്പെടുത്തി ജയിലിലും പാര്‍പ്പിച്ചു. ജയിലില്‍ കിടന്നു കൊണ്ടും പുറത്ത് കൂട്ടാളികളെക്കൊണ്ട് കഞ്ചാവ് കച്ചവടം നിര്‍ബാധം നടത്തി. ജയിലില്‍ എത്തുന്ന സഹ തടവുകാരെ സംഘത്തില്‍ ചേര്‍ത്താണ് കുറ്റകൃത്യങ്ങള്‍ നടത്തിവന്നത്.



ഒടുവില്‍ 2021 ഡിസംബര്‍ 11 പട്ടാപ്പകല്‍ പോത്തന്‍കോട് കല്ലൂര്‍ കോളനിയിലെ വീട്ടില്‍ 2.45 മണിക്ക് സുധീഷിനെ കൊലപ്പെടുത്തി. രാജേഷടക്കം 11 പേര്‍ 2 ബൈക്കുകളിലും ഓട്ടോറിക്ഷയിലുമായെത്തിയാണ് പ്രദേശവാസികളുടെയും പിഞ്ചു കുട്ടികളുടെയും മുന്നിലിട്ട് സുധീഷിനെ മൃഗീയമായി കൊലപ്പെടുത്തിയത്. 10 പ്രതികള്‍ ഡിസംബര്‍ 13 ,14 , 16 എന്നീ തീയതികളിലായി പിടിയിലായിട്ടും
സംസ്ഥാനത്തെ നടുക്കിയ അരുംകൊലയുടെ മുഖ്യ സൂത്രധാരനും കൃത്യത്തില്‍ നേരിട്ട് പങ്കും പങ്കാളിത്തവും വഹിച്ചയാളുമായ ഒട്ടകത്തെ പിടിക്കാന്‍ സിറ്റി - റൂറല്‍ പോലീസിനായിട്ടില്ല. പ്രതി ജില്ല വിട്ടു പോയിട്ടില്ലെന്ന് പോലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും കൃത്യം നടന് 10 ദിവസമായിട്ടും അറസ്റ്റ് ചെയ്യാനായിട്ടില്ല.


അതിനിടെ ഒളിയിടത്തെ കുറിച്ച് വിശ്വാസ യോഗ്യമായ വിവരം ലഭിച്ചതനുസരിച്ച് ഡിസംബര്‍ 18 ന് പ്രതിയെ പിടിക്കാന്‍ ചിറയിന്‍കീഴ് വക്കം കായല്‍ വഴി വള്ളത്തില്‍ പോകവേ വള്ളം മുങ്ങി എ.ആര്‍.ക്യാമ്പ് സിവില്‍ പോലീസ് ഓഫീസര്‍ ബാലു (27) വക്കം പണയില്‍ കടവില്‍ മരണപ്പെടുകയും ചെയ്തു. ഒട്ടകം രാജേഷ് അഞ്ചു തെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായാണ് രഹസ്യവിവരം ലഭിച്ചത്. വര്‍ക്കല സി ഐ യുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം യന്ത്ര വല്‍കൃത വള്ളത്തില്‍ അങ്ങോട്ടു തിരിക്കവേയാണ് വള്ളം അപകടത്തില്‍ പെട്ടത്.


പോലീസാക്രമണക്കേസിലടക്കം പ്രതിയായ കൊടും ക്രിമിനലിനെ പിടിക്കാന്‍ വെറും 3 അംഗ സംഘത്തെ അയച്ചതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും സൂപ്പര്‍വൈസിംഗ് ഉദ്യേഗസ്ഥരായ ഡിവൈഎസ്പി , റൂറല്‍ എസ്പി , ഐ ജി തുടങ്ങിയ മേലുദ്യോഗസ്ഥര്‍ക്കെതിരെയും പോലീസ് സേനക്കകത്തുള്ള സബോര്‍ഡിനേറ്റ് ഓഫീസേഴ്‌സിന് അമര്‍ഷമുണ്ട്. കൊടും ക്രിമിനലിനെ പിടിക്കാന്‍ പോയി വീരമൃത്യു വരിച്ച സഹപ്രവര്‍ത്തകന്റെ മൃതദേഹം ഒരു നോക്ക് കാണാന്‍ കൂട്ടാക്കാതെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മേലുദ്യോഗസ്ഥരായ ഐഎഎസ് - ഐ പി എസ് ഉദ്യോഗസ്ഥര്‍ സൗഹൃദ ക്രിക്കറ്റ് കളി മത്സരം നടത്തിയതും സേനക്കകത്ത് വിമര്‍ശനമുണ്ടായി. മത്സരം മാറ്റി വക്കാതെ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അടക്കം മത്സരത്തില്‍ പങ്കെടുത്തു. പേരൂര്‍ക്കട എസ് എ പി ക്യാമ്പില്‍ ബാലുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോഴാണ് അതില്‍ പങ്കെടുങ്കാതെ തകൃതിയായി ക്രിക്കറ്റ് കളിച്ചത്.


കുറ്റകൃത്യം തടയുന്നതിലും ഗുണ്ടകളായ പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും പോലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നതും കോടതിയുടെ അറസ്റ്റ് വാറണ്ടുത്തരവുകള്‍ നടപ്പിലാക്കാതെ പ്രതികളുമായി ഒത്തുകളിച്ച് പ്രതികളെ ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതികളില്‍ നിന്ന് പണവും പാരിതോഷികങ്ങളും പറ്റിക്കൊണ്ട് പോലീസ് വ്യാജ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് വിചാരണ അട്ടിമറിക്കുന്നതിനാലുമാണ് സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങള്‍ തഴച്ചു വളരാനും മൃഗീയമായ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ പെരുകാനും കാരണമാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (2 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (3 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (3 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (3 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (3 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (4 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (4 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (4 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (4 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (4 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (4 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (5 hours ago)

Malayali Vartha Recommends