യുക്രൈനില്‍ ബോംബ് പൊട്ടിയാല്‍ കേരള തീരത്ത് അസാധാരണ പ്രതിഭാസം; യുദ്ധം തുടര്‍ന്നാല്‍ കേരളം നശിക്കും കാരണം ഇതാണ്;

യുക്രൈനില്‍ യുദ്ധം നടന്നാല്‍ നമുക്കെന്താ. നമ്മുടെ വിദ്യാര്‍ത്ഥികളെല്ലാം സേഫ് ആയി എത്തിയില്ലേ എന്ന മനോഭാവമായിരിക്കാം ഒരുപക്ഷേ മലയാളികളായ നമുക്കുള്ളത്. എന്നാല്‍ ഈ യുദ്ധം നമ്മെ നേരിട്ട് ബാധിക്കില്ലെന്നുള്ള നമ്മുടെ മനോഭാവം തെറ്റാണെന്നാണ് വിദഗ്ദര്‍ പറയുന്നത്..
യുദ്ധം നടക്കുന്നത് യുക്രെയ്‌നിലാണെങ്കിലും അതിന്റെ അനന്തരഫലം കേരളാ തീരങ്ങളേക്കൂടിയാണ് ബാധിക്കുന്നത്. യുദ്ധത്തിന്റെ അനന്തര ഫലമായി കേരള തീരങ്ങല്‍ കടലെടുത്തേക്കാം. അത് എങ്ങനെ എന്നാകും നമ്മുടെ സംശയം. സത്യത്തില്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെടുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ യുദ്ധം കാരണമുള്ള കാലാവസ്ഥാ വ്യതിയാനത്തിലൂടെ കൊല്ലപ്പെടുന്നു എന്നുള്ളതാണ് വസ്തുത. ഓരോ ബോംബും തകര്‍ക്കുന്നത് ഒരു കെട്ടിടമോ വാഹനമോ ആണെങ്കില്‍ കൂടി അതില്‍ തകരുന്നത് ഭൂമിയുടെ സന്തുലിതാവസ്ഥ കൂടിയാണ്. ഓരോ സ്‌ഫോടനവും പ്രകൃതിക്കുണ്ടാക്കുന്ന പ്രത്യാഘാതങ്ങല്‍ വളരെ വലുതാണ്. അതിനാല്‍തന്നെ യുക്രെയ്‌നില്‍ നടക്കുന്ന ഓരോ സ്‌ഫോടനവും കേരളത്തിന്റെ കാലാവസ്ഥയെയും സാരമായിത്തന്നെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇങ്ങനെയുണ്ടാകുന്ന സ്‌ഫോഡനങ്ങളുടെ അനന്തര ഫലമായി ധ്രുവ പ്രദേശത്തു ചൂട് കൂടുന്നത് സമുദ്ര ജലപ്രവാഹങ്ങളെ ബാധിക്കും. ഭൂഖണ്ഡങ്ങളിലെയും ചൂടിന്റെ അളവു നിയന്ത്രിക്കുന്നതില്‍ സമുദ്ര ജലപ്രവാഹങ്ങള്‍ക്കു നിര്‍ണായക പങ്കാണുള്ളത്. അവയിലുണ്ടാകുന്ന വ്യതിയാനം ലോകമാകെ അനുഭവപ്പെടും. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വലിയ തോതില്‍ ചൂട് അനുഭവപ്പെടുന്നുണ്ട്. സമുദ്രജലം ചൂടു പിടിക്കുന്നതു വഴി ശക്തമായ കാറ്റുകള്‍ രൂപപ്പെടും.
ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും താപനിലയിലുണ്ടാകുന്ന വ്യത്യാസങ്ങളാണു കേരളത്തിലുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കാലാവസ്ഥയെ തീരുമാനിക്കുന്നത്. കടലില്‍ ചൂടു കൂടുമ്പോള്‍ ചുഴലിക്കാറ്റുകള്‍ ഉള്‍പ്പെടെ രൂപപ്പെടുകയും വര്‍ഷകാലത്ത് അതിതീവ്ര മഴ പെയ്യുകയും ചെയ്യും. കേരളത്തിന്റെ മാത്രം സ്ഥിതിയല്ല ഇത്.
കേരളം കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലം കാര്യമായി അനുഭവിക്കുന്ന പ്രദേശമാണ്. അതിതീവ്രമഴ, പ്രളയങ്ങള്‍, ശക്തിയേറിയ കാറ്റുകള്‍, ഉരുള്‍പൊട്ടല്‍ തുടങ്ങി ഓരോ വര്‍ഷവും പ്രകൃതി ദുരന്തങ്ങള്‍ കൂടുതല്‍ തീവ്രമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ പല ജില്ലകളിലും അതിഭയാനകമായ ചൂടാണ് അനുഭവപ്പെടുന്നത്. കാറ്റിന്റെ ഗതിയിലും വേഗത്തിലുമുണ്ടായ മാറ്റമാണ് അതിനു കാരണം. വേനല്‍ മഴ പെയ്യുമെന്ന പ്രതീതി പലതവണ ഉണ്ടായെങ്കിലും ശരാശരിയിലും താഴെ മാത്രമാണു പെയ്തത്.
നവംബര്‍–ഡിസംബര്‍ വരെ കേരളത്തിന്റെ പലഭാഗത്തും ശക്തമായ മഴ ലഭിച്ചിരുന്നു. മൂന്നു മാസങ്ങള്‍ക്കിപ്പുറം വരള്‍ച്ചയിലേക്കു പോകുമ്പോള്‍ പ്രകൃതിക്കുണ്ടായ നാശം എത്രത്തോളമെന്നു മനസ്സിലാക്കാം. ചെറിയ കാലയളവില്‍ പ്രകൃതിയിലാകെ വലിയ വ്യത്യാസം വരുന്നത് മുന്‍പില്ലാത്തതാണ്. അവയാകട്ടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്യുന്നു. കേരളത്തില്‍ ഇപ്പോള്‍ ഒന്നു രണ്ടു മാസം ശക്തമായ മഴയും പ്രളയവുമാണ്. മൂന്നു മാസത്തോളം വരള്‍ച്ചയും. ചുരുക്കത്തില്‍ 12 മാസത്തില്‍ 5 മാസവും ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന സ്ഥലമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്.
ലോകമാകമാനം താപനില ഉയരാനും പ്രകൃതിയിലും കാലാവസ്ഥയിലും മാറ്റങ്ങളുണ്ടാകാനും റഷ്യ യുക്രെയ്ന്‍ യുദ്ധം കാരണമാകും. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് തണുപ്പ് എത്തിക്കുന്ന ധ്രുവ പ്രദേശത്തു നിന്നുള്ള ജലപ്രവാഹങ്ങള്‍ താരതമ്യേന ചൂടു പിടിക്കുന്നതോടെ അന്തരീക്ഷ താപനിലയും ആനുപാതികമായി ഉയരും. സമുദ്രം ചൂട് പിടിക്കുന്നത് കാറ്റുകളുടെ ഗതിയെയും ശക്തിയെയും ബാധിക്കും.
യുദ്ധത്തിനു മുന്‍പേ തന്നെ വായു ഗുണനിലവാരം അടക്കമുള്ളവയില്‍ യുക്രെയ്ന്‍ വളരെ പിന്നിലായിരുന്നു. ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളുള്ളതാണു കാരണം. വ്യവസായശാലകളില്‍നിന്നു പുറത്തു വരുന്ന പുകയ്ക്കു പുറമേയാണു യുദ്ധത്തിലെ സ്‌ഫോടനങ്ങള്‍ സൃഷ്ടിക്കുന്ന പുക. കാര്‍ബണ്‍ ഡയോക്‌സൈഡ് അടക്കമുള്ള ഹരിത ഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലെ അളവ് മുന്‍പേ തന്നെ ഉയര്‍ന്ന നിലയിലാണ്.
യുക്രെയ്ന്‍ ധ്രുവ മേഖലയോട് അടുത്തു സ്ഥിതി ചെയ്യുന്ന രാജ്യമായതിനാല്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ വളരെ വലിയ ഭീഷണിയാണുയര്‍ത്തുന്നത്. ഈ കാര്‍ബണ്‍ ഹരിതഗൃഹ പ്രഭാവം സൃഷ്ടിക്കു. സൂര്യനില്‍ നിന്നുള്ള താപ വികിരണം വന്‍തോതില്‍ ഭൂമിയിലേക്ക് എത്തും. എന്നാല്‍ ഭൂമിയിലെത്തുന്ന വികിരണത്തെ പുറത്തേക്കു വിടില്ല. അത് ഭൂമിയുടെ അന്തരീക്ഷത്തില്‍ 'കുരുങ്ങി'ക്കിടക്കും. ഇത് താപനില ഉയരുന്നതിനു കാരണമാകും. ധ്രുവ മേഖലയിലെ താപനില! ഉയരുന്നത് കൂറ്റന്‍ മഞ്ഞുമലകള്‍ ഉരുകുന്നതടക്കമുള്ള പ്രത്യാഘാതങ്ങള്‍ക്കു വഴിവയ്ക്കും.
അന്തരീക്ഷത്തിലെ കാര്‍ബണ്‍, വായുപ്രവാഹങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു ധ്രുവ മേഖലയിലേക്കെത്തുകയും തണുപ്പില്‍ സാന്ദ്രത കൂടി മഞ്ഞിലേക്കു വീഴുകയും ചെയ്യുമെന്ന പ്രശ്‌നവുമുണ്ട്. മഞ്ഞില്‍ കാര്‍ബണ്‍ കലരുന്നത് മഞ്ഞിന്റെ ഘടനയെയും ഉറപ്പിനെയും ബാധിക്കും. ഉറപ്പില്ലാത്ത മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകും. ചെറിയ ആഘാതത്തില്‍ പോലും അടര്‍ന്നു മാറുകയും ചെയ്യും. ഇതും ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കും, ഫലത്തില്‍ ധ്രുവ പ്രദേശത്തെ തണുപ്പ് കുറയുകയും മഞ്ഞുരുകി കൂടുതല്‍ വെള്ളം സമുദ്രങ്ങളിലെത്തുകയും ചെയ്യും. ലോകത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ ഇതിടയാക്കും.
https://www.facebook.com/Malayalivartha