തദ്ദേശ തെരഞ്ഞെടുപ്പ്: ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ പട്ടിക തെരഞ്ഞടുപ്പ് കമ്മീഷന്‍ പുറത്തിറക്കി

തദ്ദേശ തിരഞ്ഞെടുപ്പ് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കി. സംവരണവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിന് വേണ്ടിയുള്ള നറുക്കെടുപ്പ് ഈമാസം ഇരുപത്തിമൂന്നിന് തുടങ്ങും. സംസ്ഥാനത്ത് 941 പഞ്ചായത്തുകളിലായി 15962 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാര്‍ഡുകള്‍ 94 ഗ്രാമപഞ്ചായത്തുകളിലായി 1778 വാര്‍ഡകളാണ് ഉള്ളത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് 23 ഗ്രാമപഞ്ചായത്തുകളിലായി 413 വാര്‍ഡുകളില്‍ തിരഞ്ഞെടുപ്പ് നടക്കും.
സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിന് വേണ്ടിയുള്ള നറുക്കെടുപ്പിന്റെ പട്ടികയും തയ്യാറായി. ഈമാസം 23 മുതല്‍ നറുക്കെടുപ്പ് തുടങ്ങും. ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിന് വേണ്ടിയുള്ള നറുക്കെടുപ്പാണ് 23ന് ആരംഭിക്കും.
തിരുവനന്തപുരം, കൊല്ലം മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ നറുക്കെടുപ്പ് 26നും കൊച്ചി, തൃശൂര്‍ നഗരസഭകളിലേത് 28നും കോഴിക്കോട്, കണ്ണൂര്‍ നഗരസഭകളിലെ നറുക്കെടുപ്പ് 29നും നടക്കും. മറ്റുനഗരസഭകളിലെ സംവരണവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിന് വേണ്ടിയുള്ള നറുക്കെടുപ്പ് 28, 29 തിയതികളില്‍ നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























