നാല് കൈകള്‍, നാല് കാലുകള്‍, രണ്ട് തലയുമായി ജനിച്ച നവജാത ശിശു മരിച്ചു

നാല് കൈകളും കാലുകളും ആയി ജനിച്ച കുട്ടിയെ ദേവിയുടെ അവതാരത്തെപോലെ ആളുകള്‍ കണ്ട വാര്‍ത്ത വന്നത് ഉത്തരേന്ത്യയില്‍ നിന്നായിരുന്നു. കേരളത്തിലും അങ്ങനെ ഒരു കുഞ്ഞ് ജനിച്ചു. എന്നാല്‍ കുഞ്ഞ് ഉടന്‍ തന്നെ മരിച്ചു. തൃശൂരിലാണ് സംഭവം. നാട്ടിക സ്വദേശിനിയാണ് ഇങ്ങനെ ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ സിസേറിയനിലൂടെയാണ് പുറത്തെടുത്തത്. സത്യത്തില്‍ സയാമീസ് ഇരട്ടകളായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭിണിയായി അഞ്ചാം മാസത്തിലാണ് യുവതി കട്ടിലില്‍ നിന്ന് വീഴുന്നത്.
ഇതേ തുടര്‍ന്ന് ചികിത്സയ്ക്കായി തൃശൂര്‍ സഹകരണ ആശുപത്രിയില്‍ എത്തിയതായിരുന്നു. തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങിലാണ് ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യങ്ങള്‍ കണ്ടെത്തിയത്. മാതാപിതാക്കളുടെ ആവശ്യത്തെത്തുടര്‍ന്നാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. സയാമീസ് ഇരട്ടകള്‍ വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന സംഭവമാണ്. രണ്ട് ശരീരങ്ങള്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ ആയിരിയ്ക്കും ഇത്തരം കുട്ടികള്‍ ഉണ്ടാവുക. ശരീരങ്ങള്‍ ശസ്ത്രക്രിയയിലൂടെ വേര്‍തിരിയ്ക്കുക എന്ന ശ്രമകരമാണ്. അപൂര്‍വ്വം ചില ശസ്ത്രക്രിയകള്‍ വിജയിച്ചിട്ടും ഉണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























