ഓട്ടോയില്‍ തട്ടി തെറിച്ചുവീണ ബൈക്ക് യാത്രികന്‍ ലോറിക്കടിയില്‍പെട്ട് മരിച്ചു

വെഞ്ഞാറമൂട്ടില്‍ ഓട്ടോറിക്ഷയില്‍ തട്ടി തെറിച്ചുവീണ ബൈക്ക് യാത്രികന്‍ ലോറിക്കടിയില്‍പെട്ട് മരിച്ചു. വെമ്പായം വെഞ്ഞാറമൂട് നിഹാരത്തില്‍ രാജേഷ് (33) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വെമ്പായം കിടങ്ങയം പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. വെമ്പായത്തുനിന്നും വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കവെ ഓട്ടോയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ തട്ടിയ ബൈക്കില്‍ നിന്നും രാജേഷ് ലോറിക്കടിയിലേയ്ക്ക് വീണു. ലോറിക്കടിയില്‍ കുടുങ്ങിയ രാജേഷിനെ ഒരു കിലോമീറ്ററോളം വലിച്ചുകൊണ്ടുപോയി. തുടര്‍ന്ന് നാട്ടുകാര്‍ ലോറി തടഞ്ഞാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാജേഷ് പുലര്‍ച്ചയോടെ മരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























